Facebook
  • Home
  • World
  • World
  • Tech
  • Life Style
  • More
    • Menu Title #1
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #2
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #3
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #4
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
Search
LogoBreaking Kerala
LogoBreaking Kerala
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
  • Home
Sign in / Join
23.8 C
Kottayam
LogoBreaking Kerala
Wednesday, July 1, 2026
Facebook
Twitter
Youtube
type here...
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
LogoBreaking Kerala
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
  • News
  • Kerala

കട്ടതിനോ കവര്‍ന്നതിനോ അല്ല യു.ഡി.എഫിന്റെ കവര്‍ച്ചയെ എതിര്‍ത്തതിനാണ് കേസ്; കെ.ടി ജലീല്‍

July 29, 2021
Facebook
Twitter
WhatsApp
Email
Print
Telegram
Viber

    തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. കട്ടതിനോ കവര്‍ന്നതിനോ അല്ല യു.ഡി.എഫിന്റെ കവര്‍ച്ചയെ എതിര്‍ത്തതിനാണ് കേസെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

    ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

    യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നടത്തിയ സമരത്തില്‍ നിയമസഭക്കകത്ത് വെച്ച് പ്രക്ഷുബ്ധമായ ചില രംഗങ്ങള്‍ അരങ്ങേറി. ബഹുമാനപ്പെട്ട സുപ്രിംകോടതി പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ നിയമസഭാ സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസിലെ പ്രതികള്‍ വിചാരണ നേരിടണം എന്ന് വിധി പ്രസ്താവിച്ചിരിക്കയാണ്. വിധിയെ സ്വാഗതം ചെയ്യുന്നു. വിചാരണ നടക്കട്ടെ. പറയാനുള്ളത് ബന്ധപ്പെട്ട കോടതിയെ ബോധിപ്പിക്കും. കട്ടതിനോ കവര്‍ന്നതിനോ അല്ല യുഡിഎഫിന്റെ കവര്‍ച്ചയെ എതിര്‍ത്തതിനാണ് കേസ്.

    നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരിന്നു. ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ വാദങ്ങളെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

    കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണം. നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി പരാമര്‍ശങ്ങള്‍. കേരള ഹൈക്കോടതി വിധി നിലനില്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീംകോടതിയുടെ വിധി ഏറെ നിര്‍ണായകമാണ്. നിയമസഭയില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ്. ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാകില്ല. സഭയിലെ അക്രമം സഭാ നടപടിയുടെ ഭാഗമായി കാണാനാകില്ല. കേസ് പിന്‍വലിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാകുമെന്നാണ് രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണം.

    സഭയുടെ പരിരക്ഷ ക്രിമിനല്‍ കുറ്റത്തിനുള്ള പരിരക്ഷ അല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ജനപ്രതിനിധികള്‍ക്ക് എല്ലായിപ്പോഴും പരിരക്ഷ അവകാശപ്പെടാനാകില്ല. ഇന്ത്യയുടെ ഭരണ ഘടനയെയും നിയമ സംവിധാനത്തെയും സംരക്ഷിച്ചു കൊള്ളാം എന്ന പ്രതിജ്ഞ ചെയ്താണ് നിയമസഭാ അംഗങ്ങള്‍ സഭയ്ക്കുള്ളിലേക്ക് പോകുന്നതെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിധി പ്രസ്താവം വായിച്ചു തുടങ്ങിയത്. ക്രിമിനല്‍ കേസ് പിന്‍വലിക്കാനുള്ള അപക്ഷ ശരിയല്ലെന്ന് കോടതി വ്യക്തമാക്കി.

    പൊതു മുതല്‍ നശിപ്പിച്ചു കൊണ്ടുള്ള ക്രിമിനല്‍ പ്രതിഷേധങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി വരില്ലെന്നും കോടതി നിരീക്ഷിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാകാത്ത നടപടിയെ സംസ്ഥാന സര്‍ക്കാര്‍ ന്യായീകരിക്കുന്നതെന്തിനാണെന്ന ചോദ്യവും വിധി പ്രസ്താവത്തിനിടെ കോടതിയില്‍ നിന്നുണ്ടായി. സുപ്രീം കോടതിയില്‍ നിന്ന് നിശിത വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാരിന് ഉണ്ടായിരിക്കുന്നത്.

    സഭയ്ക്കുള്ളില്‍ നടന്നത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണെന്ന് കോടതി പറഞ്ഞു. അതിനാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്പീക്കറുടെ അധികാരങ്ങളും അവകാശങ്ങളും എല്ലാ കാര്യങ്ങള്‍ക്കും വേണം എന്ന് സംസ്ഥാന സര്‍ക്കാരിന് അവകാശപ്പെടാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

    കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാരും, മന്ത്രി വി ശിവന്‍കുട്ടി അടക്കം ആറ് ഇടതു നേതാക്കളും സമര്‍പ്പിച്ച അപ്പീലുകളിലാണ് നിര്‍ണായക വിധി.

    അതേസമയം, സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. വിധി പകര്‍പ്പ് ലഭിച്ച ശേഷം മറ്റു നടപടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
    Facebook
    Twitter
    WhatsApp
    Email
    Print
    Telegram
    Viber
      Previous articleബോക്‌സിംഗില്‍ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍
      Next articleരാജ്യത്ത് ഇന്നലെ 43,509 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നിരക്ക് 97.38 ശതമാനം
      Breaking Kerala

      Weather

      Kottayam
      overcast clouds
      23.8 ° C
      23.8 °
      23.8 °
      94 %
      1.3kmh
      100 %
      Wed
      28 °
      Thu
      30 °
      Fri
      31 °
      Sat
      31 °
      Sun
      29 °
      LogoBreaking Kerala

      © 2022 Breaking Kerala

      Facebook
      Instagram
      Twitter
      VKontakte
      Youtube

      About Us

      • Home

      Popular Category

      Editor Picks

      ‘ബ്ലാസ്റ്റ്’ സിനിമയിലെ തിയേറ്റർ ദൃശ്യം പങ്കുവെച്ചു; പൈറസിയെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് ഗായിക ചിന്മയിക്കെതിരെ കടുത്ത സൈബർ ആക്രമണം!

      June 1, 2026

      ഇടുക്കിയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ

      April 17, 2026