തിരുവനന്തപുരം: പദവി ലഭിക്കാത്ത ചിലർക്ക് വിഷമമുണ്ടാകുമെന്നും മുതിർന്ന നേതാക്കളുടെ പരിഭവം ഉൾക്കൊള്ളുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പി.എം.വേലായുധൻ, ശോഭ സുരേന്ദ്രൻ എ്ന്നിവരുടെ പരസ്യ വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പരാതികൾ ചർച്ചകളിലൂടെ പരിഹരിക്കും. നേതാക്കൾ ആരെങ്കിലും സംസ്ഥാന നേതൃത്വത്തിനെതിരേ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകുമെന്ന് കരുതുന്നില്ല. തലമുറമാറ്റം വരുമ്പോൾ ഇത്തരം വിമർശനങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News