NationalNews

രാംവിലാസ് പാസ്വാന്റെ മരണത്തില്‍ ചിരാഗിന്​ പങ്ക്, ആരോപണവുമായി പ്രധാനമന്ത്രിക്ക്​ മുന്‍മുഖ്യമന്ത്രിയുടെ കത്ത്​

പട്​ന: ലോക്​ ജനശക്​തി പാര്‍ട്ടി സ്ഥാപകനും കേന്ദ്രമന്ത്രിയുമായിരുന്ന രാംവിലാസ്​ പാസ്വാന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്​ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ എന്‍.ഡി.എ ഘടകകക്ഷിയായ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയുടെ കത്ത്​. മരണത്തില്‍ പാസ്വാന്റെ മകനും നിലവില്‍ എല്‍.ജെ.പിയുടെ മേധാവിയുമായ ചിരാഗ്​ പാസ്വാ​ന്​ പങ്കുള്ളതായി സൂചിപ്പിച്ച്‌​ മോര്‍ച്ച അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ജിതിന്‍ റാം മാഞ്​ജിയാണ്​ കത്തയച്ചത്​.

ചികിത്സയിലുള്ള കേന്ദ്രമന്ത്രിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച ബുള്ളറ്റിന്‍ ഇറക്കാതിരുന്നത്​ സംശയാസ്​പദമാണെന്ന്​ കത്തില്‍ ആരോപിക്കുന്നു. പാസ്വാന്റെ മരണശേഷം വിഡിയോ സന്ദേശം തയാറാക്കവെ ചിരികളികളോടെയാണ്​ ചിരാഗിനെ കാണപ്പെട്ടതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തില്‍ എന്‍.ഡി.എക്കൊപ്പമാണെങ്കിലും ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒഴികെയുള്ള എന്‍.ഡി.എ കക്ഷികള്‍ക്കെതിരെ എല്‍.ജെ.പി മത്സരിക്കുന്നുണ്ട്​.

അതേസമയം വിഷയത്തിൽ ചിരാഗ് പാസ്വാന്റെ പ്രതികരണം ഇങ്ങനെ, പിതാവ്​ ഗുരുതരാവസ്ഥയിലാണെന്ന്​ അറിയിച്ചിട്ടും സന്ദര്‍ശിക്കാന്‍ താല്‍പര്യം കാണിക്കാതിരുന്ന മാഞ്​ജിയാണ്​ ഇപ്പോള്‍ ആക്ഷേപവുമായി വന്നിരിക്കുന്നതെന്നും മരിച്ചുപോയ മനുഷ്യന്റെ പേരില്‍ രാഷ്​ട്രീയം കളിക്കാന്‍ ശ്രമിക്കുകയാണെന്നും ചിരാഗ്​ പ്രതികരിച്ചു.​

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker