ചായ കുടിക്കേണ്ട ആളല്ല, പൂജപ്പുര ജയിലിലെ ഉണ്ട തിന്നേണ്ട ആളാണ് വി ശിവന്‍കുട്ടി; വിദ്യാഭ്യാസമന്ത്രിയെ ജയിലിലാക്കുമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പൂജപ്പുരയില്‍ വന്ന് ചായ കുടിക്കുന്നതിന് പകരം പൂജപ്പുര ജയിലിലെ ഉണ്ട തിന്നേണ്ട ആളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മന്ത്രിയെ ജയിലിലാക്കാന്‍ എല്ലാ ശ്രമവും നടത്തും.

സര്‍ക്കാരിലെ ഏറ്റവും വലിയ കുറ്റവാളി മുഖ്യമന്ത്രിയാണ്. ലാവ്‌ലിന്‍ കേസില്‍ സമാന വിധി പ്രതീക്ഷിച്ചാണ് കുറ്റം ചെയ്ത മന്ത്രിമാരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. രാജി വയ്‌ക്കേണ്ടി വരുമോയെന്ന ഭയം മുഖ്യമന്ത്രിക്കുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നേമത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന ബിജെപി നേതാവ് വിവി രാജേഷിന്റെ വെല്ലുവിളിക്ക് മറുപടിയുമായി മന്ത്രി ശിവന്‍കുട്ടി ഇന്നലെ രംഗത്തെത്തിയിരുന്നു. രാജേഷ് കോര്‍പറേഷനിലേക്ക് മത്സരിച്ച് ജയിച്ച പൂജപ്പുര വാര്‍ഡില്‍ വന്ന് ഒരു പരിപാടിയില്‍ പങ്കെടുത്ത് ചായയും കുടിച്ചാണ് താന്‍ മടങ്ങിയതെന്ന് ശിവന്‍കുട്ടി പറഞ്ഞു.

ജനപ്രതിനിധിയെ മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞത് ജനാധിപത്യ വിരുദ്ധമാണ്. രാജേഷിനോട് എല്‍ഡിഎഫ് ഇങ്ങനൊരു വെല്ലുവിളി നടത്തുന്നില്ലെന്നും അതല്ല എല്‍ഡിഎഫിന്റെ സംസ്‌കാരമെന്നും ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News