ദൈവത്തിന് നന്ദി പറയണോ, അതോ പഴിക്കണോ? ഓരോ നിമിഷവും ഉരുകുകയാണെന്ന് നടി യാഷിക; ഉറ്റ സുഹൃത്തിന്റെ മരണത്തില്‍ വേദനയോടെ കുറിപ്പ്
കഴിഞ്ഞ മാസമാണ് തെന്നിന്ത്യന്‍ യുവ നടി യാഷിക ആനന്ദ് വാഹനാപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ താരം ഐ.സി.യുവില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് വാര്‍ഡിലേയ്ക്ക് മാറ്റിയത്. അപകടത്തില്‍ യാഷികയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മരിച്ചിരുന്നു. ഹൈദരാബാദ് സ്വദേശി ഭവാനിയാണ് മരിച്ചത്. ഇപ്പോള്‍ സുഹൃത്തിന്റെ വിയോഗത്തില്‍ നൊമ്പരകുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.
ജീവിച്ചിരിക്കുന്നതില്‍ പശ്ചാത്തപം ഉണ്ടെന്നും സുഹൃത്തിന്റെ മരണത്തിന്റെ ഉത്തരവാദി താനാണെന്നും യാഷിക കുറിക്കുന്നു. എല്ലാ നിമിഷവും താന്‍ ഭവാനിയെ ഓര്‍ക്കുന്നുണ്ട്. അവള്‍ക്കോ അവളുടെ കുടുംബത്തിനോ തന്നോട് ക്ഷമിക്കാന്‍ ആവില്ലെന്ന് അറിയമെന്നും യാഷിക കുറിച്ചു.
കുറിപ്പ് ഇങ്ങനെ;
ഞാന്‍ ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എങ്ങനെ പറയണമെന്ന് അറിയില്ല. ജീവിച്ചിരിക്കുന്നതില്‍ ഞാന്‍ പശ്ചാത്തപിക്കുകയാണ്. അപകടത്തില്‍ നിന്നും എന്നെ രക്ഷപ്പെടുത്തിയ ദൈവത്തിന് നന്ദി പറയണോ അതോ പ്രിയപ്പെട്ട കൂട്ടുകാരിയെ എന്നില്‍ നിന്നും വേര്‍പെടുത്തിയതിന് പഴിക്കണോ എന്ന് എനിക്കറിയില്ല. എല്ലാ നിമിഷവും പവനിയെ ഞാന്‍ ഓര്‍ക്കുന്നു. എന്നോട് ക്ഷമിക്കണം.
നിന്റെ കുടുംബത്തെ ഇത്രയും ഭീകരമായ അവസ്ഥയില്‍ കൊണ്ടെത്തിച്ചത് ഞാനാണ്. ജീവിച്ചിരിക്കുന്നതില്‍ ഓരോ നിമിഷവും ഞാന്‍ ഉരുകുകയാണ്. നിന്റെ ആത്മാവ് സമാധാനത്തിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നീ എന്നിലേയ്ക്ക് തിരിച്ചുവരാന്‍ പ്രാര്‍ഥിക്കുന്നു. ഒരിക്കല്‍ നിന്റെ കുടുംബം എന്നോട് ക്ഷമിക്കുമായിരിക്കും. ഇന്ന് ഞാനെന്റെ പിറന്നാള്‍ ആഘോഷിക്കുന്നില്ല. എന്റെ ആരാധകരോടും ഞാന്‍ അപേക്ഷിക്കുന്നു. അവളുടെ കുടുംബത്തിന് വേണ്ടി പ്രാര്‍ഥിക്കുക. ദൈവം അവര്‍ക്ക് ശക്തി നല്‍കട്ടെ.
https://www.instagram.com/p/CSFnQNNIFT2/?utm_source=ig_web_copy_link