വി.ഡി സതീശന്‍ വിചാരിച്ചാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ല:കെ.സുരേന്ദ്രൻ

കോഴിക്കോട്: പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ കോൺഗ്രസ് ചുമതലപ്പെടുത്തിയെങ്കിലും അദ്ദേഹം വിചാരിച്ചാലും കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ലീഗിനെ കൂട്ടുപിടിച്ചാണ് സതീശൻ വർഗീയതയ്ക്കെതിരേ പറയുന്നത്. പിന്നെന്ത് പറയാനാണെന്നും സുരേന്ദ്രൻ ചോദിച്ചു.

ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തെ സർക്കാർ അവഗണിക്കുകയാണ്. സൗമ്യയുടെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കാൻ തയ്യാറാവണം. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് വഹിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കൊടകര കള്ളപ്പണ കേസിൽ ബി.ജെ.പിയെ ബന്ധപ്പെടുത്താൻ കഴിയില്ല. അതിന് എത്ര ശ്രമിച്ചാലും സർക്കാരിന് നിരാശയായിരിക്കും ഫലം. തിരഞ്ഞെടുപ്പ് കാലത്ത് പണമിടപാട് പൂർണമായും ഡിജിറ്റലായിരുന്നു. വിഷയത്തിൽ തനിക്ക് നല്ല ഉറപ്പുണ്ടെന്നും തന്നെ ഇതിലേക്ക് വലിച്ചഴക്കാൻ ശ്രമിച്ചിട്ട് കാര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News