24.2 C
Kottayam
Saturday, June 6, 2026

‘ചട്ടക്കൂട് എല്ലാവർക്കും ബാധകം; തരൂർ മുതൽക്കൂട്ട്’; പ്രശ്നങ്ങൾ അവസാനിച്ചെന്ന് സുധാകരൻ

Must read

തിരുവനന്തപുരം: ശശി തരൂരുമായുള്ള എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തരൂർ പാർട്ടിക്ക് മുതൽക്കൂട്ടാണ്. ഡൽഹിയിൽ വെച്ച് എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു. പാർട്ടി ചട്ടക്കൂട് അനുസരിച്ച് എല്ലാവരും പ്രവർത്തിക്കണം. തരൂർ അടക്കം എല്ലാവർക്കും ഇത് ബാധകമാണെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗ തീരുമാനത്തെക്കുറിച്ച് പറയാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയത്.

സുധാകരൻ ആർഎസ്എസിനോട് പുലർത്തുന്ന മൃദു സമീപനത്തിനെതിരെയും വിമർശനം ഉയർന്നു. സുധാകരന്റെ പ്രസ്താവന അസമയത്തുണ്ടായതാണ്. അത് പാർട്ടിക്ക് സമൂഹത്തിൽ അവമതിപ്പുണ്ടാക്കി. നെഹ്റുവിനെ വിഷയത്തിലേക്ക് വലിച്ചിഴക്കേണ്ടിയിരുന്നില്ല. സുധാകരന്റെ പ്രസ്താവന അണികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും വിമർശനം ഉയർന്നു. എം എം ഹസനാണ് വിമർശനം ഉന്നയിച്ചത്.

- Advertisement -


പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഭാഗത്തു നിന്നും തരൂരിനെ വിമർശിക്കുന്ന നിലപാടാണ് ആദ്യം ഉണ്ടായത്. അതാണ് തരൂരിന്റെ പരിപാടികൾക്ക് കൂടുതൽ പ്രചാരം നൽകിയതെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നേതാക്കൾ ചൂണ്ടിക്കാണിച്ചു. നിലവിലെ സാഹചര്യത്തിൽ തരൂരിനെ കൂടുതൽ വിമർശിക്കാതെ അദ്ദേഹത്തെ അദ്ദേഹത്തിന്റെ വഴിക്കു വിടുക എന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. പാർട്ടി വിരുദ്ധമായതൊന്നും തരൂർ സംസാരിച്ചിട്ടില്ല. തികഞ്ഞ മതേതര നിലപാടാണ് തരൂർ സ്വീകരിക്കുന്നത്. അദ്ദേഹത്തിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ജനക്കൂട്ടം എത്തുന്നുണ്ട്. തരൂരിനെ ഉൾക്കൊള്ളേണ്ടതായിരുന്നുവെന്ന് കെ മുരളീധരൻ പറഞ്ഞു.

- Advertisement -


മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയും യോഗത്തിൽ ചർച്ചയായി. സിപിഎമ്മിന്റെ പ്രശംസയിൽ വീഴാതെ തക്ക മറുപടി നൽകിയ മുസ്ലിം ലീഗിനെ യോഗം പ്രശംസിച്ചു. അഭ്യൂഹങ്ങൾക്ക് ലീഗ് തക്ക മറുപടി നൽകിയെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week