24.3 C
Kottayam
Saturday, June 6, 2026

ക്യാമറ ഏത് ആങ്കിളിൽ വെച്ചാലും മുരളി അതിൽ വരും; നല്ല സാമർത്ഥ്യം; വി മുരളീധരനെതിരെ ടി ജി മോഹൻദാസ്

Must read

കൊച്ചി: കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ വിമർശനവുമായി ബിജെപി മുൻ വക്താവ് ടി ജി മോഹൻദാസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ പ്രസംഗിക്കുന്ന വേളയിലൊക്കെ വി മുരളീധരൻ അതിനു പിന്നിൽ യാദൃശ്ചികമെന്നപോലെ കയറിയിരിക്കുകയാണെന്ന് ടി ജി മോഹൻദാസ് പരിഹസിച്ചു.

‘ക്യാമറ ഏത് ആംഗിളിൽ വെച്ചാലും മുരളി അതിൽ വരും. കൊള്ളാം, നല്ല സാമർത്ഥ്യം.’ ടി ജി മോഹൻദാസ് കുറ്റപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ബിജെപി പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടുകയാണ്. കേരളത്തിൽ ബിജെപി വളരണമെന്ന് അതിയായി ആഗ്രഹിക്കുന്ന ടി ജി മോഹൻദാസ് ഇത്തരമൊരു വിമർശനം പരസ്യമായി പറയാൻ പാടില്ലായിരുന്നുവെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.

- Advertisement -

“അപ്പോൾ താങ്കളും മുരളിധരനെ ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്. കേരളത്തിലെ ബിജെപി വളരാതിരിക്കാനുള്ള പ്രധാന കാരണക്കാരൻ. ഗ്രൂപ്പിസത്തിന്റെയും അധികാരത്തിന്റെയും പിന്നാലെ പോകുന്ന പ്രതീകം. എല്ലാം വീഡിയോയിലും സോഷ്യൽ മീഡിയയിലും മാത്രം. എന്ത് അർത്ഥത്തിലാണ് മോദി ജീയും അമിത് ഷാ ജിയും ഇദ്ദേഹത്തെ തുടർന്നും മന്ത്രിക്കസേരയിൽ ഇരുത്തുന്നത് എന്ന് മനസ്സിലാവുന്നില്ല. വളരെ നല്ല പല അവസരങ്ങളും കേരള ബിജെപി കളഞ്ഞു കുളിച്ചു. മോദിജിയോടും കേന്ദ്ര നേതൃത്വത്തോടും സ്നേഹവും ബഹുമാനവും ഉള്ള ബിജെപിയിലേക്ക് വരാൻ ആഗ്രഹിച്ച അല്ലെങ്കിൽ വന്ന പല പ്രമുഖരെയും ഈ മനുഷ്യൻ പ്രവർത്തിക്കാനോ വളരാനോ വിടുന്നില്ല. സത്യം കേന്ദ്ര നേതൃത്വം മനസ്സിലാക്കിയാൽ കേരളത്തിൽ ബിജെപി രക്ഷപ്പെടും.” എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

- Advertisement -


“താങ്കളെപ്പോലെ ഇത്രയും മുതിർന്ന ഒരു പ്രവർത്തകനും ഞാൻ വളരെ ബഹുമാനിക്കുകയും ചെയ്യുന്ന താങ്കൾ ഈ പ്രകടിപിച്ച അഭിപ്രായം ഏറെ വില കുറഞ്ഞുപോയി എന്ന് പറയേണ്ടിവന്നതിൽ ഖേദിക്കുന്നു. തികച്ചും വൈരാഗ്യബുദ്ധി എന്നു മാത്രമേ ഇതിനെ വിലയിരുത്താൻ പറ്റുന്നുള്ളു.” എന്നാണ് മറ്റൊരാളുടെ കമന്റ്.

- Advertisement -

“പ്രധാനമന്ത്രി രാജ്യസഭയിൽ പ്രസംഗിക്കാൻ വരുമ്പോഴൊക്കെ നമ്മുടെ വി മുരളീധരൻ യാദൃച്ഛികമെന്നവണ്ണം പുറകിൽ, സൈഡിലായി വീഡിയോയിൽ വരത്തക്കവിധം ഇരിക്കും! ക്യാമറ ഏതാങ്കിളിൽ വെച്ചാലും മുരളി അതിൽ വരും. കൊള്ളാം! നല്ല സാമർത്ഥ്യം!! പക്ഷേ ഇത്തരം പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ല എന്ന് കരുതരുത് കേട്ടോ.” എന്നാണ് ടി ജി മോഹൻദാസിന്റെ പോസ്റ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week