24.2 C
Kottayam
Saturday, June 6, 2026

Avatar 2 :ഇതുവരെ വിറ്റത് നാല് ലക്ഷത്തിന് മുകളിൽ ടിക്കറ്റുകൾ, ആദ്യ വാരത്തിൽ 16 കോടി

Must read

മുംബൈ:ജെയിംസ് കാമറൂണിന്റെ ‘അവതാർ: ദി വേ ഓഫ് വാട്ടർ’ റിലീസിന് ഒരാഴ്ച മാത്രം ബാക്കി നൽക്കെ ടിക്കറ്റുകൾ റിക്കോർഡ് വേഗത്തിലാണ് വിറ്റ് പോകുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവതാർ സീക്വൽ ആദ്യദിനം ഏകദേശം രണ്ട് ലക്ഷം ടിക്കറ്റുകൾ വിറ്റു എന്നാണ് റിപ്പോർട്ട്. ആഗോളതലത്തിൽ ഏഴ് കോടി രൂപ. ‘അവഞ്ചേഴ്‌സ്: എൻഡ് ഗെയിം’, ‘കെ‌ജി‌എഫ് 2’, ‘ബാഹുബലി 2’ എന്നീ സിനിമകളെ വെല്ലുവിളിച്ചുകൊണ്ടാണ് എക്കാലത്തെയും വലിയ മുന്നേറ്റങ്ങളിൽ ഒന്നായി അവതാർ മാറുന്നത്. പിവിആർ, ഐനോക്സ്, സിനിപോളിസ് എന്നിവിടങ്ങളിൽ നിന്ന് ഏകദേശം 1.20 ലക്ഷം അഡ്വാൻസ് ബൂക്കിങ്ങാണ് ഉണ്ടായിരിക്കുന്നത്.

2022-ലെ ഏറ്റവും വലിയ മുന്നേറ്റമാണ് അവതാർ 2-ന്റെ ഈ നേട്ടം. ഇന്ത്യയിലെ പട്ടികയിൽ ‘ബ്രഹ്മാസ്ത്ര’, ‘കെജിഎഫ് 2’, ‘ഡോക്ടർ സ്‌ട്രേഞ്ച്: മൾട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ്’ എന്നീ സിനിമകളാണ് ഉള്ളത്. അവതാർ: ദി വേ ഓഫ് വാട്ടർ ഏകദേശം 4.10 ലക്ഷം ടിക്കറ്റുകളാണ് ആദ്യ ദിനത്തിലേക്ക് വിറ്റിരിക്കുന്നത്, എന്നാൽ ഇത് അഞ്ച് ലക്ഷത്തിലേക്ക് കടക്കുകയാണ്. വേ ഓഫ് വാട്ടറിന്റെ വാരാന്ത്യ കളക്ഷൻ ഏകദേശം 16 കോടിയാണ്.

സിനിമയുടെ പ്രീ-റിലീസ് കളക്ഷൻ ഇന്ത്യയിൽ മികച്ച അടിത്തയാണ് സൃഷ്ടിച്ചിരിക്കുന്നത്. ‘സ്പൈഡർമാൻ: നോ വേ ഹോം’ 5 ലക്ഷം ടിക്കറ്റുകളും, ‘ഡോക്‌ടർ സ്‌ട്രേഞ്ച്: മൾട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ്’ 3.80 ലക്ഷം ടിക്കറ്റുകളുമാണ് ആദ്യ ദിനത്തിൽ വിറ്റഴിച്ചത്. നിലവിൽ ‘അവഞ്ചേഴ്സ്: എൻഡ് ഗെയിം’ ഇന്ത്യയിൽ നേടിയ 80 കോടി എക്കാലത്തെയും വലിയ പ്രീ-റിലീസ് റെക്കോർഡ് ആണ്. അവതാർ 2 ലിസ്റ്റിൽ രണ്ടാം സ്ഥാനത്തേക്കാണ് കടക്കുന്നത്. 60 കോടിയാണ് അവതാറിന്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week