28.6 C
Kottayam
Monday, June 15, 2026

പിണറായി വിജയന്‍, നിങ്ങളൊരു “ഗ്ലോറിഫൈഡ് കൊടി സുനി ” മാത്രമാണ്, ആഞ്ഞടിച്ച് കെ.സുധാകരൻ

Must read

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി ആഞ്ഞടിച്ച്‌ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.

സുധാകരന്‍. ‘എനിക്കും അറിയാത്ത ആളൊന്നുമല്ലല്ലോ പിണറായി വിജയന്‍ താങ്കള്‍. മഞ്ഞമുണ്ടും നീലഷര്‍ട്ടുമിട്ട് കൈക്കോടാലി കൊണ്ട് വാടിക്കല്‍ രാമകൃഷ്ണന്‍്റെ തലച്ചോറ് പിളര്‍ന്ന ക്രൂരതയുടെ പേരല്ലേ പിണറായി വിജയന്‍. കൂടപ്പിറപ്പിനെ പോലെ കൂടെനടന്ന വെണ്ടുട്ടായി ബാബുവിനെ നിസ്സാര പിണക്കത്തിന്‍്റെ പേരില്‍ കൊത്തിനുറുക്കിയ പൈശാചികതയുടെ പേരല്ലേ പിണറായി വിജയന്‍. താങ്കളെ എനിക്കറിയാവുന്ന പോലെ മറ്റാര്‍ക്കാണ് അറിയാന്‍ കഴിയുക!’ എന്ന ആരോപണത്തോടെയാണ് ഫേസ്ബുക് പോസ്റ്റ് തുടങ്ങുന്നത്.

വാടിക്കല്‍ രാമകൃഷ്ണന്‍, വെണ്ടുട്ടായി ബാബു കൊലക്കേസുകളില്‍ ദൃക്സാക്ഷികള്‍ ഭയന്ന് പിന്‍മാറിയില്ലായിരുന്നെങ്കില്‍ ഏതെങ്കിലും സെന്‍ട്രല്‍ ജയിലില്‍ ഉണ്ട തിന്നു കിടക്കേണ്ടിയിരുന്ന കൊടുംകുറ്റവാളിയാണ് പിണറായിയെന്നും സുധാകരന്‍ പറയുന്നു. നിങ്ങളൊരു “ഗ്ലോറിഫൈഡ് കൊടി സുനി ” മാത്രമാണെന്നും മറ്റുള്ളവരുടെ കണ്ണീരും വിഷമവും കാണുമ്ബോള്‍ സന്തോഷം തോന്നുന്ന അപൂര്‍വം ക്രൂര ജന്മങ്ങളില്‍ ഒന്നാണെന്നും സുധാകരന്‍ ആരോപിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എനിക്കും അറിയാത്ത ആളൊന്നുമല്ലല്ലോ പിണറായി വിജയന്‍ താങ്കള്‍….

- Advertisement -

മഞ്ഞമുണ്ടും നീലഷര്‍ട്ടുമിട്ട് കൈക്കോടാലി കൊണ്ട് വാടിക്കല്‍ രാമകൃഷ്ണന്‍്റെ തലച്ചോറ് പിളര്‍ന്ന ക്രൂരതയുടെ പേരല്ലേ പിണറായി വിജയന്‍. കൂടപ്പിറപ്പിനെ പോലെ കൂടെനടന്ന വെണ്ടുട്ടായി ബാബുവിനെ നിസ്സാര പിണക്കത്തിന്‍്റെ പേരില്‍ കൊത്തിനുറുക്കിയ പൈശാചികതയുടെ പേരല്ലേ പിണറായി വിജയന്‍. താങ്കളെ എനിക്കറിയാവുന്ന പോലെ മറ്റാര്‍ക്കാണ് അറിയാന്‍ കഴിയുക!

- Advertisement -

വെട്ടേറ്റു പിടഞ്ഞ ബാബുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും അനുവദിക്കാത്ത മൃഗീയത മറ്റൊരു രാഷ്ട്രീയ നേതാവിലും കേരളം ഇന്നോളം കണ്ടിട്ടുണ്ടാകില്ല. സാമൂഹിക ഭ്രഷ്ട് കല്പിച്ച്‌ ഒറ്റപ്പെടുത്തിയ ആ കുടുംബത്തിന് വേണ്ടി, അന്ന് ആ മൃതദേഹം അടക്കം ചെയ്യാന്‍ പോയത് കണ്ണൂരിലെ കോണ്‍ഗ്രസുകാരാണ്. ദൃക്സാക്ഷികള്‍ ഭയന്ന് പിന്‍മാറിയില്ലായിരുന്നെങ്കില്‍ ഏതെങ്കിലും സെന്‍ട്രല്‍ ജയിലില്‍ ഉണ്ട തിന്നു കിടക്കേണ്ടിയിരുന്ന കൊടുംകുറ്റവാളിയാണ് നിങ്ങള്‍. ആ പൂര്‍വകാല ചരിത്രം എന്നെകൊണ്ട് അധികം പറയിപ്പിക്കാതിരിക്കുന്നതാണ് താങ്കള്‍ക്ക് നല്ലത്.

താങ്കളെപ്പോലൊരു പൊളിറ്റിക്കല്‍ ക്രിമിനല്‍ ഇരിക്കുന്ന നിയമസഭയില്‍ കൂടെ ഇരിക്കേണ്ടി വരുന്നവരെ ഓര്‍ത്തു എനിക്ക് സങ്കടമുണ്ട്. താങ്കള്‍ ഭരിക്കുന്ന നാട്ടിലെ ജനങ്ങളുടെ അവസ്ഥയില്‍ വിഷമവുമുണ്ട്. പിആര്‍ ഏജന്‍സികളും കോവിഡും അനുഗ്രഹിച്ചു നല്‍കിയ തുടര്‍ഭരണം ഇനിയും അധിക കാലം മുന്നോട്ട് പോകാന്‍ നിങ്ങളെ സഹായിക്കില്ല.

പിണറായി വിജയന്‍, നിങ്ങളൊരു “ഗ്ലോറിഫൈഡ് കൊടി സുനി ” മാത്രമാണ്. മറ്റുള്ളവരുടെ കണ്ണീരും വിഷമവും കാണുമ്ബോള്‍ സന്തോഷം തോന്നുന്ന അപൂര്‍വം ക്രൂര ജന്മങ്ങളില്‍ ഒന്ന്.

- Advertisement -

അനാഥമാക്കപ്പെട്ട ഒരുപാട് കുടുംബങ്ങളുടെ ശാപമുണ്ട് നിങ്ങള്‍ക്ക് മേല്‍. വിധവയാക്കപ്പെട്ട ഭാര്യമാര്‍….മക്കളെ നഷ്ടപെട്ട അമ്മമാര്‍…. അവരുടെയൊക്കെയും കണ്ണുനീരാണ് ഇന്ന് നിങ്ങളെ മറ്റൊരു രൂപത്തില്‍ വേട്ടയാടുന്നത്.

താങ്കളുടെ ചീഞ്ഞുനാറിയ രാഷ്ട്രീയ പാരമ്ബര്യത്തിന്റെ കഥ പിന്നീടൊരിക്കല്‍ ചര്‍ച്ച ചെയ്യാം. ഇപ്പോള്‍, രാജ്യദ്രോഹകുറ്റാരോപണ നിഴലില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയും കുടുംബവും കേരളത്തിന്‌ മറുപടി തന്നേ തീരൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് മരിച്ചത്. ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചുള്ള നാലാമത്തെ മരണമാണിത്. ഈ വർഷം...

സ്ത്രീകൾക്കുള്ള ഔദാര്യമല്ല’; പ്രിയദർശിനി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതി പ്രിയദർശിനിക്ക് ഡബിൾബെല്ലോടെ തുടക്കം. പദ്ധതിയിലെ ആദ്യ യാത്രാ ടിക്കറ്റുകൾ ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ, മന്ത്രി കെ.എ. തുളസി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി...

സ്റ്റാൻഫോർഡിൽ സുന്ദർ പിച്ചൈക്കെതിരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം;പ്രസംഗിക്കവെ കൂക്കിവിളിച്ച് ഇറങ്ങിപ്പോയി

കാലിഫോർണിയ: സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ 2026-ലെ ബിരുദദാന ചടങ്ങിനിടെയാണ് ആഗോള സാങ്കേതികവിദ്യാ ഭീമനായ ഗൂഗിളിന്റെ തലവൻ സുന്ദർ പിച്ചൈക്ക് നേരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധമുണ്ടായത്. ചടങ്ങിലെ മുഖ്യപ്രഭാഷകനായി (Commencement Speaker) സുന്ദർ പിച്ചൈ വേദിയിലേക്ക്...

FIFA WORLD CUP: സ്വീഡിഷ് സ്‌ട്രൈക്കിൽ തകർന്നടിഞ്ഞ് ടുണീഷ്യ

ന്യൂയോർക്ക്: ലോകകപ്പിൽ തകർപ്പൻ ജയത്തോടെ സ്വീഡൻ. ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് സ്വീഡൻ ടുണീഷ്യയെ തകർത്തെറിഞ്ഞു. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങളാണ് സ്വീഡൻ നടത്തിയത്. യാസിൻ അയാരി ഇരട്ടഗോളുകൾ നേടി. മത്സരത്തിന്റെ തുടക്കം നിരനിരയായുള്ള...

കളി കഴിഞ്ഞ് ലോകം മടങ്ങി;വീണ്ടും ലോകത്തിന്‍റെ കൈയടി നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ

ഡാലസ്: കളിക്കളത്തിലെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ കളി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരിക്കല്‍ കൂടി ലോകത്തിന്‍റെ മുഴുവൻ കയ്യടിയും നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ. ലോകകപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ ജപ്പാൻ...

Popular this week