KeralaNews

ഹോട്ടലാണെന്ന് കരുതി അസി.കമ്മീഷണറെ വിളിച്ച് ഭക്ഷണം ഓർഡർ ചെയ്ത് പോലീസുകാരൻ, പിന്നീട് സംഭവിച്ചത്…..!

കോ​ഴി​ക്കോ​ട്​: ‘ഹോ​ട്ട​ലാ​ണെ​ന്ന്‌ ക​രു​തി ബാ​ര്‍ബ​ര്‍ ഷോ​പ്പി​ല്‍ എ​ത്തി​യ വൃ​ദ്ധ​ന്‍: എ​ന്തു​ണ്ട്‌ ക​ഴി​ക്കാ​ന്‍.

ക​ട​യു​ട​മ: ക​ട്ടി​ങ്ങും ഷേ​വി​ങ്ങും. അ​പ്പോ​ള്‍ വൃ​ദ്ധ​ന്‍: ര​ണ്ടും ഓ​രോ പ്ലേ​റ്റ്‌ പോ​ര​ട്ടെ ഹ.​ഹ.​ഹ…’ വ​ട​ക്കു​നോ​ക്കി​യ​ന്ത്രം എ​ന്ന സി​നി​മ​യി​ല്‍ ശ്രീ​നി​വാ​സ​ന്‍ അ​വ​ത​രി​പ്പി​ച്ച ത​ള​ത്തി​ല്‍ ദി​നേ​ശ​ന്‍റെ ഈ ​ഡ​യ​ലോ​ഗ്​ കേ​ട്ട്​ പൊ​ട്ടി​ച്ചി​രി​ക്കാ​ത്ത മ​ല​യാ​ളി​ക​ളു​ണ്ടാ​വി​ല്ല.

എ​ന്നാ​ല്‍, ഇ​തി​ന് സ​മാ​ന​മാ​യ ഒ​രു ഫോ​ണ്‍ സം​ഭാ​ഷ​ണം കേ​ട്ട്​ ചി​രി​ക്കു​ക​യാ​ണ്​ ര​ണ്ടു ദി​വ​സ​മാ​യി സി​റ്റി പൊ​ലീ​സി​ലെ പ​ല ഉ​ദ്യോ​ഗ​സ്​​ഥ​രും. ഹോ​ട്ട​ലെ​ന്ന്​ ക​രു​തി ബാ​ര്‍​ബ​ര്‍ ഷോ​പ്പി​ലെ​ത്തു​ന്ന​താ​ണ്​ സി​നി​മ​യി​ലെ രം​ഗ​മെ​ങ്കി​ല്‍ ഹോ​ട്ട​ലെ​ന്ന്​ ക​രു​തി മേ​ലു​​ദ്യോ​ഗ​സ്ഥ​നെ വി​ളി​ച്ച്‌​ ഭ​ക്ഷ​ണ​ത്തി​ന്​ ഓ​ര്‍​ഡ​ര്‍ ചെ​യ്ത​താ​ണ്​ ‘പൊ​ലീ​സ്​ സേ​ന​യി​ലെ ചി​രി​സം​ഭ​വം’.

ര​ണ്ടു ദി​വ​സം മു​മ്ബ്​ എ.​ആ​ര്‍ ക്യാ​മ്ബി​ലെ ചി​ല പൊ​ലീ​സു​കാ​രെ​ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ഡ്യൂ​ട്ടി​ക്ക്​ നി​യോ​ഗി​ച്ചി​രു​ന്നു. ഡ്യൂ​ട്ടി ക​ഴി​ഞ്ഞ​തോ​ടെ എ.​എ​സ്.​ഐ, ഡ്യൂ​ട്ടി ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഫ​റോ​ക്ക്​ അ​സി. ക​മീ​ഷ​ണ​ര്‍ എ.​എം. സി​ദ്ദീ​ഖി​നെ വി​ളി​ച്ച്‌​ ത​ങ്ങ​ള്‍ മ​ട​ങ്ങു​ക​യാ​ണെ​ന്ന​റി​യി​ച്ചു. ശേ​ഷം എ.​എ​സ്.​ഐ​ ഹോ​ട്ട​ലി​ലേ​ക്ക്​ ഭ​ക്ഷ​ണ​ത്തി​ന്​ മൊ​ബൈ​ലി​ല്‍ ഡ​യ​ല്‍ ചെ​യ്ത​പ്പോ​ള്‍ അ​സി. ക​മീ​ഷ​ണ​ര്‍​ക്ക്​ ത​ന്നെ വി​ളി പോ​യ​തോ​ടെ​യാ​ണ്​ സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.

ഹോ​ട്ട​ലു​കാ​ര​നെ​ന്ന ധാ​ര​ണ​യി​ല്‍ എ.​എ​സ്.​ഐ അ​സി. ക​മീ​ഷ​ണ​റോ​ട്​ പൊ​ലീ​സു​കാ​ര​നെ​ന്ന്​ പ​രി​ച​യ​പ്പെ​ടു​ത്തി, ഫ​റോ​ക്ക്​ എ​ത്താ​റാ​യെ​ന്നും ഹാ​ഫ്​ ഷ​വാ​യും മൂ​ന്ന്​ കു​ബ്ബൂ​സും വേ​ണ​മെ​ന്ന്​ ഓ​ര്‍​ഡ​ര്‍ ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഏ​ത്​ സ്​​റ്റേ​ഷ​നി​ലാ​ണ്​ ഉ​ള്ള​തെ​ന്ന്​ അ​സി. ക​മീ​ഷ​ണ​ര്‍ ചോ​ദി​ച്ചു. ക​ണ്‍​ട്രോ​ള്‍ റൂ​മി​ലാ​ണ്, ഭ​ക്ഷ​ണം ഒ​ന്ന്​ വേ​ഗം എ​ടു​ത്തു​വെ​ക്ക​ണേ എ​ന്നു​കൂ​ടി പ​റ​ഞ്ഞു. ഒ​രു ര​ക്ഷ​യു​മി​ല്ല. ഞാ​ന്‍ ഫ​റോ​ക്ക്​ എ.​സി.​പി​യാ​ണെ​ന്ന്​ മ​റു​പ​ടി വ​ന്നു. ഇ​തോ​ടെ ഞെ​ട്ടി​യ എ.​എ​സ്.​ഐ സോ​റി​യും ന​മ​സ്കാ​ര​വു​മെ​ല്ലാം ഒ​ന്നി​ച്ചു​പ​റ​ഞ്ഞു. നോ ​പ്രോ​ബ്ലം, കോ​മ​ഡി​യാ​യി ക​ണ്ടാ​മ​തി, ഒ​ര​ബ​ദ്ധം ഏ​ത്​ പൊ​ലീ​സു​കാ​ര​നും പ​റ്റു​മെ​ന്ന്​ എ.​സി പ​റ​ഞ്ഞ​തോ​​ടെ​യാ​ണ്​ എ.​എ​സ്.​ഐ​ക്ക്​ ആ​ശ്വാ​സ​മാ​യ​ത്.

പി​ന്നീ​ട്​ എ.​എ​സ്.​ഐ, ത​നി​ക്കു​പ​റ്റി​യ അ​ബ​ദ്ധ​വും എ.​സി​യു​ടെ മ​റു​പ​ടി​യും പൊ​ലീ​സു​കാ​രു​ടെ വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പി​ല്‍ പ​ങ്കു​​വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. ഇ​രു​വ​രു​ടെ​യും സം​ഭാ​ഷ​ണ​മി​പ്പോ​ള്‍​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​ണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker