24.6 C
Kottayam
Tuesday, November 26, 2024

സുധാകരനും സതീശനും ചങ്ങനാശേരിയില്‍; മാര്‍ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച

Must read

ചങ്ങനാശേരി: കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചങ്ങനാശേരി ആര്‍ച്ച് ബിഷപ്സ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തി. സുരേഷ് ഗോപി എംപി പാലാ ബിഷപ്പ് ഹൗസിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചങ്ങനാശേരിയില്‍ എത്തിയത്.

വ്യാഴാഴ്ച രാവിലെ ഒമ്പതോടെ എത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ അരമണിക്കൂറിലെറെ നേരം ആര്‍ച്ച് ബിഷപ്പുമായി ചര്‍ച്ച നടത്തി. പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട് നാര്‍കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗം സംബന്ധിച്ചു കാര്യങ്ങളും ആനുകാലിക രാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടതായാണ് സൂചന. കോണ്‍ഗ്രസ് നേതാക്കളായ ജോസി സെബാസ്റ്റിയന്‍, പി.എസ്. രഘുറാം, അജീസ് ബെന്‍ മാത്യൂസ്, വര്‍ഗീസ് ആന്റണി, ഷിബിന്‍ ജോണ്‍, ജോമി ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

വിവാദമായ നാര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനു സുരേഷ് ഗോപി എംപി പിന്തുണ പ്രഖ്യാപിച്ചു. ബിഷപ്പിന്റേത് വര്‍ഗീയ പരാമര്‍ശമല്ല. ഒരു മതത്തിനെതിരെയും ബിഷപ്പ് സംസാരിച്ചില്ലെന്നും പാലാ ബിഷപ്‌സ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷം സുരേഷ് ഗോപി പ്രതികരിച്ചു. നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ചര്‍ച്ച ചെയ്തോ എന്ന ചോദ്യത്തിന് അങ്ങനെയുള്ള വൃത്തികെട്ട വാക്കുകളൊന്നും ഉപയോഗിക്കരുത്, അതൊന്നും എന്റെ സ്‌കേപ്പിലില്ല എന്നാണ് സുരേഷ് ഗോപി മറുപടി നല്‍കിയത്. രാഷ്ട്രീയക്കാരനായല്ല, എംപിയെന്ന നിലയ്ക്കാണ് സന്ദര്‍ശനം. വിവിധ സാമൂഹികവിഷയങ്ങള്‍ സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹം വര്‍ഗീയ പരാമര്‍ശം ഒന്നും പറഞ്ഞിട്ടില്ല. ഒരു മതവിഭാഗത്തിനെ പോലും പറഞ്ഞിട്ടില്ല. ടെററിസം ആണ് എന്ന് പറയുമ്പോ ഒരു വിഭാഗം അത് ഞങ്ങളെയാണ് എന്നു പറഞ്ഞ് ഏറ്റെടുത്താല്‍ എങ്ങനാ ഒരു മതത്തിനെയും അദ്ദേഹം റഫര്‍ ചെയ്തിട്ടില്ല. ചില ആക്ടിവിറ്റീസിനെ റഫര്‍ ചെയ്തിട്ടുണ്ടാകാം. ബിഷപ്പ് പ്രാതലിന് ക്ഷണിച്ചു. താന്‍ വന്നു, കഴിച്ചു. സൗഹൃദം പങ്കുവച്ചു. ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. നിങ്ങളെ അറിയിക്കേണ്ട കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല. ഞങ്ങള്‍ ചര്‍ച്ച ചെയ്തതൊന്നും നിങ്ങളെ അറിയിക്കേണ്ടതല്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഞാനാണ് മ്യൂസിക് ഡയറക്ടറെങ്കിൽ പാടില്ലെന്ന് എംജി ശ്രീകുമാർ;  എന്താണ് തന്നോട് ഇത്ര ദേഷ്യമെന്ന് ഇപ്പോഴും അറിയില്ല, വെളിപ്പെടുത്തലുമായി സംഗീത സംവിധായകൻ

കൊച്ചി:ജോസഫ് എന്ന ചിത്രത്തിലെ ‘പൂമുത്തോളെ’ എന്ന ഗാനം മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ഈ സിനിമയിലൂടെയാണ് രഞ്ജിൻ രാജ് സംഗീത സംവിധാന രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് കാണക്കാണെ, മാളികപ്പുറം എന്നീ ചിത്രങ്ങളിലും രഞ്ജിൻ സംഗീത...

അറസ്റ്റ് വാറന്റ് പോരാ, നെതന്യാഹുവിന് വധശിക്ഷ നൽകണം; പ്രതികരണവുമായി ആയത്തുള്ള അലി ഖമേനി

ടെഹ്റാൻ : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി വിധിയിൽ പ്രതികരണവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. അറസ്റ്റ് വാറന്റ് പോരാ, വധശിക്ഷയാണ്...

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി...

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

Popular this week