24 C
Kottayam
Sunday, June 7, 2026

16കാരിയുടെ മുറിയില്‍ ശബ്ദം കേട്ട് നോക്കിയപ്പോള്‍ കണ്ടത് യുവാവ് കട്ടിലിന് അടിയില്‍ ഒളിച്ചിരിക്കുന്നത്; കോട്ടയത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 16 കാരനായ സഹപാഠിയടക്കം നാല് പേര്‍ പിടിയില്‍

Must read

കോട്ടയം: പാലാ രാമപുരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. രാമപുരം ഏഴാച്ചേരി സ്വദേശി അര്‍ജ്ജുന്‍ ബാബു (25), പുനലൂര്‍ സ്വദേശി മഹേഷ് (29), പത്തനാപുരം സ്വദേശി എബി മാത്യു (31), പീഡനത്തിന് ഇരയായ കുട്ടിയുടെ സഹപാഠി കൊണ്ടാട് സ്വദേശിയായ പതിനാറുകാരന്‍ എന്നിവരെയാണ് കേസില്‍ രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടിലെത്തിയാണ് യുവാക്കള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. അതേസമയം, യുവാക്കളില്‍ ഒരാള്‍ ലൈംഗിക ബന്ധത്തിനായി രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പുറത്തു നിന്ന് കടക്കാവുന്ന മുറിയിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഈ മുറിയിലേക്ക് രാത്രി യുവാവ് കയറുകയായിരുന്നു.

ഈ സമയം പെണ്‍കുട്ടി മറ്റൊരു മുറിയില്‍ ഇരുന്നു പഠിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും ശബ്ദം കേട്ടതോടെ രക്ഷിതാക്കള്‍ എത്തി നടത്തിയ പരിശോധനയിലാണ് യുവാവ് കട്ടിലിന് അടിയില്‍ ഒളിച്ചിരിക്കുന്നത് കണ്ടത്. വീട്ടുകാര്‍ വളഞ്ഞതോടെ ഇയാള്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാരാണ് പെണ്‍കുട്ടിയെ കൂടുതല്‍ ചോദ്യം ചെയ്തത്.

ഇതോടെയാണ് മുന്‍പും യുവാവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയത്. തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ പേര്‍ പെണ്‍കുട്ടിയെ വശീകരിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായി വെളിപ്പെടുത്തിയത്. നാലു യുവാക്കളും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രത്യേകം ബന്ധം സ്ഥാപിച്ചാണ് പെണ്‍കുട്ടിയുമായി അടുത്തത്.

- Advertisement -

പ്രതികളായ യുവാക്കള്‍ക്കാര്‍ക്കും പരസ്പരം ഈ വിവരം അറിയില്ലായിരുന്നു എന്നാണു പോലീസ് കണ്ടെത്തല്‍. പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് കേസില്‍ അറസ്റ്റിലായ 16കാരനായ പ്രതിക്ക് ജാമ്യം ലഭിച്ചു. മറ്റു മൂന്നു പേരെയും കോടതി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week