KeralaNews

ശിവന്‍കുട്ടി തറ ഗുണ്ട, കൈമുതല്‍ ആഭാസത്തരം മാത്രം; വിദ്യാഭ്യാസ മന്ത്രിയെ കടന്നാക്രമിച്ച് കെ സുധാകരന്‍

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ കടന്നാക്രമിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധകരന്‍. നിയമസഭയില്‍ അതിക്രമം നടത്തിയ തറ ഗുണ്ടയാണ് കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി. ആഭാസത്തരം മാത്രമാണ് അദ്ദേഹത്തിന്റെ കൈമുതല്‍. ഇത്തരമൊരു ഗുണ്ട വിദ്യാഭ്യാസമന്ത്രിയായിരിക്കുന്നത് സംസ്‌കാരിക കേരളത്തിന് നാണക്കേടാണ്.

സംരക്ഷിക്കുന്നതില്‍ സി.പി.എമ്മിന് നാണവും മാനവുമില്ല. മുഖ്യമന്ത്രി മറ്റൊരു ഭാഷയില്‍ മറ്റൊരു ശിവന്‍കുട്ടിയാണ്. അദ്ദേഹം ശിവന്‍കുട്ടിയെ ന്യായീകരിക്കുകയാണ്. മൂപ്പര്‍ക്കു പുറകിലുമുണ്ട് മറ്റൊരു ചരിത്രം. അത് വന്നാല്‍ അദ്ദേഹവും രാജിവയ്ക്കേണ്ടിവരും.- സുധാകരന്‍ പറഞ്ഞു.

നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ശിവന്‍കുട്ടി മന്ത്രിസഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നടത്തുന്ന ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker