തിരുവനന്തപുരം: കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് കാരണം അധികാരകേന്ദ്രം മാറുന്നതിലെ ചിലരുടെ ആശങ്കയെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തി മുന്നോട്ടുപോകുമെന്നും സുധാകരന്‍ വ്യക്തമാക്കി.
പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് ആരെയും മാറ്റിനിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. പാര്‍ട്ടിയെ ശുദ്ധീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്രയേറെ എതിര്‍പ്പുകള്‍ ഉണ്ടാവുമെന്ന് കരുതിയില്ല. എല്ലാവരും സഹകരിക്കുമെന്നാണ് കരുതിയത്. എന്നാല്‍, വികാരപ്രകടനം നടത്തുന്നവരെ കുറ്റം പറയാന്‍ സാധിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News