KeralaNews

കൊവിഡിനെ മറച്ചുവയ്ക്കാൻ നോക്കേണ്ട; പാരസെറ്റമോളിനും പിടിവീഴുന്നു!

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തു കോ​വി​ഡ് വ്യാ​പ​നം കു​തി​ച്ചു​യ​രു​ന്ന​തി​നി​ടെ പാ​ര​സെ​റ്റ​മോ​ൾ അ​ട​ക്ക​മു​ള്ള മ​രു​ന്നു​ക​ളു​ടെ വി​ല്പ​ന​യ്ക്കു മൂ​ക്കു​ക​യ​റി​ട്ട് ഡ്ര​ഗ് ക​ണ്‍ട്രോ​ള്‍ വി​ഭാ​ഗം. ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ ഇ​വ ഇ​നി മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ വി​ൽ​ക്ക​രു​തെ​ന്നാ​ണ് നി​ർ​ദേ​ശം.

ജ​ന​കീ​യ മെ​ഡി​സി​നാ​യ പാ​ര​സെ​റ്റാ​മോ​ള്‍ ഉ​ള്‍പ്പെ​ടെ ഡോ​ക്ട​ര്‍മാ​രു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ പ​നി, ജ​ല​ദോ​ഷം, ചു​മ എ​ന്നീ അ​സു​ഖ​ങ്ങ​ള്‍ക്കു​ള്ള മ​രു​ന്നു​ക​ള്‍ ന​ല്‍ക​രു​തെ​ന്നു ഡ്ര​ഗ് ക​ണ്‍ട്രോ​ള്‍ വി​ഭാ​ഗം വീ​ണ്ടും മു​ന്ന​റി​യി​പ്പ് ന​ല്‍കി​യ​ത്.

കോ​വി​ഡ് ഒ​ന്നാം​ത​രം​ഗ സ​മ​യ​ത്ത് ത​ന്നെ ഇ​ത്ത​രം നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ടു പ​രി​ശോ​ധ​ന​ക​ള്‍ കു​റ​ഞ്ഞു. കോ​വി​ഡ് വീ​ണ്ടും പ​ട​ര്‍ന്നു പി​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കാ​ന്‍ ഡ്ര​ഗ് ക​ണ്‍ട്രോ​ള്‍ വി​ഭാ​ഗം തീ​രു​മാ​നി​ച്ച​ത്.

പ​നി, തൊ​ണ്ട​വേ​ദ​ന, ചു​മ, ജ​ല​ദോ​ഷം എ​ന്നി​വ​യാ​ണ് കോ​വി​ഡി​ന്‍റെ പ്ര​ധാ​ന ല​ക്ഷ​ണം. കോ​വി​ഡ് ഉ​ള്ള​വ​ര്‍ പ​നി​യാ​ണെ​ന്നു ക​രു​തി പാ​ര​സെ​റ്റ​മോ​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള മ​രു​ന്നു​ക​ള്‍ ക​ഴി​ക്കു​ക​യും ശ​രീ​രോ​ഷ്മാ​വ് കു​റ​യു​മ്പോ​ള്‍ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ക​യും ചെ​യ്യും.

ഇ​ത്ത​ര​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍ വ​ഴി രോ​ഗ​വ്യാ​പ​നം കൂ​ടാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം, കോ​വി​ഡ് ഭീ​തി​യെ തു​ട​ർ​ന്നു പ​ല​രും പ​നി, ചു​മ തു​ട​ങ്ങി ചെ​റി​യ അ​സു​ഖ​ങ്ങ​ള്‍ക്ക് ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു പോ​യാ​ലും രോ​ഗം പ​ട​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഈ ​ഘ​ട്ട​ത്തി​ലാ​ണ് പ​ല​രും മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളി​ല്‍ അ​ഭ​യം പ്രാ​പി​ക്കു​ന്ന​ത്.

നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​ന്ന​തോ​ടെ മ​രു​ന്നു​ക​ള്‍ ല​ഭി​ക്കാ​തെ വ​രി​ക​യും ആ​ശു​പ​ത്രി​ക​ളി​ല്‍ പോ​കേ​ണ്ട​താ​യും വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് സാ​ധാ​ര​ണ​ക്കാ​ര്‍. സി​എ​ച്ച്‌​സി ഉ​ള്‍പ്പെ​ടെ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ വാ​ക്‌​സി​നേ​ഷ​നു​ള്ള ആ​ളു​ക​ള്‍ കൂ​ടി നി​റ​യു​ന്ന​തോ​ടെ വ​ന്‍ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പാ​ര​സെ​റ്റ​മോ​ൾ വാ​ങ്ങാ​ൻ ഉ​ൾ​പ്പെ​ടെ ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി വേ​ണ​മെ​ന്ന​ത് എ​ത്ര​ത്തോ​ളം പ്രാ​യോ​ഗി​ക​മാ​കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker