അടിവസ്ത്രം മാത്രം ധരിച്ച് എം.എല്‍.എ ട്രെയിനില്‍! സംഭവം വിവാദമായതോടെ വയറിന് സുഖമില്ലാത്തത് കൊണ്ടെന്ന് വിശദീകരണം

പട്‌ന: ട്രെയിനില്‍ അടിവസ്ത്രം മാത്രം ധരിച്ച് ബിഹാറില്‍ നിന്നുള്ള ജെഡിയു എംഎല്‍എയുടെ യാത്ര വിവാദമാകുന്നു. ജെഡിയു എംഎല്‍എ ഗോപാല്‍ മണ്ഡലാണ് തേജസ് രാജധാനി എക്സ്പ്രസ്സിലെ എസി കംപാര്‍ട്ട്മെന്റില്‍ അപമാനകരമായ രീതിയില്‍ പെരുമാറി വിവാദത്തിലായത്. പാറ്റ്നയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള എംഎല്‍എയുടെ യാത്രയാണ് സഹയാത്രക്കാരുടെ പ്രതിഷേധത്തില്‍ കലാശിച്ചത്.

സഹയാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് റെയില്‍വേ പോലീസും ടിക്കറ്റ് എക്സാമിനറും സംഭവത്തില്‍ ഇടപെട്ടു. എംഎല്‍എയുടെ വസ്ത്രം സംബന്ധിച്ച് സഹയാത്രക്കാര്‍ പരാതിപ്പെട്ടതായി കിഴക്കന്‍ റെയില്‍വേ അധികൃതരും അറിയിച്ചു. അതിനിടെ വയറിന് നല്ല സുഖമില്ലാത്തത് കൊണ്ടാണ് താന്‍ ബനിയനും അണ്ടര്‍വെയറും മാത്രം ധരിച്ച് ട്രെയിനില്‍ നടന്നതെന്നാണ് എംഎല്‍എ പറയുന്നത്.

സ്ത്രീകള്‍ക്കിടയിലൂടെയാണ് ഇത്തരം വസ്ത്രം ധരിച്ച് നടന്നതെന്ന് ആരോപണവും ഗോപാല്‍ മണ്ഡല്‍ നിഷേധിച്ചു. തന്റെ കംപാര്‍ട്ട്മെന്റില്‍ സ്ത്രീകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഗോപാല്‍ മണ്ഡലിന്റെ വാദം. തനിക്ക് ട്രെയിനില്‍ കയറിപ്പോള്‍ വയറിന് സ്തംഭനം ഉണ്ടായതായും ടോയ്ലറ്റിലേക്ക് പോകുന്നതിനിടെയാണ് ഇത്തരം വസ്ത്രം ധരിച്ചതെന്നുമാണ് മണ്ഡല്‍ വിശദീകരിക്കുന്നത്. അതേസമയം, സ്വംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News