കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് കോഴിക്കോട് പന്തീരങ്കാവില്‍ പോസ്‌കോ ചുമത്തി അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ അറസ്റ്റ് ചെയ്ത കേസില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരി കെ.ആര്‍ മീര. ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴല്ല അറസ്റ്റ് ചെയ്യപ്പെട്ടതെങ്കില്‍, പിന്നെ ഏതു കുറ്റകൃത്യം ചെയ്യുമ്പോഴായിരുന്നു അലനും താഹയും പിടിക്കപ്പെട്ടത് എന്നു വെളിപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് ധാര്‍മ്മിക ബാധ്യത ഉണ്ടെന്ന് അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
കോഴിക്കോട്ട് കൂട്ടുകാരെയും വായനക്കാരെയും കണ്ടതിന്‍റെ ആനന്ദത്തില്‍ ആറാടി നടക്കുമ്പോഴാണ് അലന്‍റെ മാതാപിതാക്കളെ ദീദി ദാമോദരന്‍ പരിചയപ്പെടുത്തിയത്.
ഊതി വീര്‍പ്പിച്ച ബലൂണില്‍ ആഞ്ഞൊരു കത്തി മുന തറച്ചതുപോലെയായിരുന്നു അത്.
നമുക്കുണ്ട് എന്നു നാം വിശ്വസിക്കുന്ന ജനാധിപത്യാവകാശങ്ങള്‍ ഒരു മിഥ്യയാണ് എന്ന് ഓര്‍മ്മിക്കാന്‍ അവരുടെ കണ്ണുകളില്‍ ഒരിക്കലൊന്നു നോക്കിയാല്‍ മതി.
കരിഞ്ഞു പോയ കണ്ണുകള്‍.
ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴല്ല അറസ്റ്റ് ചെയ്യപ്പെട്ടതെങ്കില്‍, പിന്നെ ഏതു കുറ്റകൃത്യം ചെയ്യുമ്പോഴായിരുന്നു അലനും താഹയും പിടിക്കപ്പെട്ടത് എന്നു വെളിപ്പെടുത്താന്‍
ജെ.എന്‍.യുവിലെ ചെറുപ്പക്കാര്‍ ആക്രമിക്കപ്പെട്ടു പത്തു ദിവസം കഴിഞ്ഞിട്ടും ഒരാള്‍ പോലും അറസ്റ്റ് ചെയ്യപ്പെടാത്തതില്‍ മന:സാക്ഷിക്കുത്തില്ലാതെ പ്രതിഷേധിക്കാന്‍ വേണ്ടിയെങ്കിലും
–അങ്ങയ്ക്കു ധാര്‍മിക ബാധ്യതയില്ലേ, പ്രിയപ്പെട്ട മുഖ്യമന്ത്രീ?
കോഴിക്കോട്ട് കൂട്ടുകാരെയും വായനക്കാരെയും കണ്ടതിന്‍റെ ആനന്ദത്തില്‍ ആറാടി നടക്കുമ്പോഴാണ് അലന്‍റെ മാതാപിതാക്കളെ ദീദി…
Posted by K R Meera on Saturday, January 18, 2020