24.2 C
Kottayam
Friday, September 20, 2024

സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ല, ഇങ്ങനെയൊരു നേട്ടം പ്രതീക്ഷിച്ചില്ല :കെ.ആർ.​ഗോകുൽ

Must read

കൊച്ചി:ആദ്യമായി അഭിനയിച്ച ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി കെ.ആർ.​ഗോകുൽ. ആടുജീവിതത്തിലെ പ്രകടനത്തിന് പ്രത്യേകജൂറി പരാമർശമാണ് ​ഗോകുലിനെ തേടിയെത്തിയത്. ആടുജീവിതം എന്ന ചിത്രത്തിലെ ഹക്കീം എന്ന കഥാപാത്രമായി അക്ഷരാർത്ഥത്തിൽ നിറഞ്ഞാടുകയായിരുന്നു ​ഗോകുൽ.

ഇങ്ങനെയൊരു നേട്ടം തീരെ പ്രതീക്ഷിച്ചില്ലെന്ന് ​ഗോകുൽ പറഞ്ഞു. “സംസാരിക്കാൻ വാക്കുകള്‍ കിട്ടുന്നില്ല. തുടക്കക്കാരനെന്ന നിലയില്‍ ഇങ്ങനെ ഒരു നേട്ടം പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരും ചിത്രം ഏറ്റെടുത്തതില്‍ വലിയ സന്തോഷമുണ്ട്. അതിനൊപ്പം ഈ നേട്ടത്തിലും സന്തോഷിക്കുന്നു. ബ്ലെസി സാറിനോടും പൃഥ്വിരാജിനോടും സംസാരിക്കാന്‍ സാധിക്കിച്ചിട്ടില്ല. എല്ലാവരും തിരക്കിലാണ്. ഒരുപാട് പേര്‍ എന്നെയും വിളിക്കുന്നുണ്ട്.” ​ഗോകുലിന്റെ വാക്കുകൾ.

ആടുജീവിതം പുറത്തിറങ്ങിയപ്പോൾ മുതൽ പൃഥ്വിരാജിനൊപ്പംതന്നെ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ താരമായിരുന്നു ​ഗോകുൽ. ചിത്രത്തിന്റെ പ്രചാരണവേളയിൽ പൃഥ്വിരാജ് ​ഗോകുലിനെക്കുറിച്ച് എടുത്തുപറയുകയും ചെയ്തിരുന്നു. വിനോദ് രാമൻ നായർ സംവിധാനംചെയ്യുന്ന മ്ലേച്ഛൻ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറാനൊരുങ്ങുകയാണ് ​ഗോകുൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃശൂർ പൂരം കലക്കല്‍ അന്വേഷണം: വിവരാവകാശ മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ,...

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

Popular this week