കോഴിക്കോട്: ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കെ. മുരളീധരൻ. ഇനി തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് മാത്രം രാഷ്ട്രീയത്തിൽ സജീവമാകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതുകൊണ്ട് വയനാട്ടിൽ മാത്രം പ്രചാരണത്തിന് പോകും. നെഹ്റു കുടുംബത്തിലെ ഒരംഗം മത്സരിക്കുമ്പോൾ കോൺഗ്രസുകാർക്ക് മാറിനിൽക്കാൻ കഴിയില്ല. വട്ടിയൂർക്കാവിൽ സംഘടനാപരമായ ചില പ്രശ്നങ്ങളുണ്ട്. അവിടെ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. തൽക്കാലം തിരുവനന്തപുരത്ത് മാത്രം പാർട്ടിയെ നയിക്കാനാണ് തീരുമാനം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ’കെ മുരളീധരൻ നയിക്കട്ടെ’ എന്ന ബോർഡ് വിവിധയിടങ്ങളിൽ ഉയർന്നിരുന്നു. ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News