കോഴിക്കോട്: പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം നടക്കുന്ന മേയ് 24ന് പ്രതിപക്ഷ നേതാവ് സഭയില്‍ ഉണ്ടാകുമെന്ന് കെ. മുരളീധരന്‍. ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഇത്രെയും വൈകിയത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പരാജയത്തെ പരാജയമായി തന്നെ കാണുന്നു. ഒരു പരാജയവും ശാശ്വതമല്ല. വികാരമല്ല വിവേകമാണ് വേണ്ടതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് നിയമനം സംബന്ധിച്ച തീരുമാനം ഇന്നോ നാളെയോ സ്വീകരിക്കും.
പ്രതിപക്ഷ നേതാവ് ആരാകണമെന്ന് എംഎല്‍എമാര്‍ അഭിപ്രായം അറിയിക്കും. സംഘടന കാര്യമാണ് ഇനി മുഖ്യം. അപ്പോള്‍ കെപിസിസി പ്രസിഡന്റിന്റെ കാര്യവും ചര്‍ച്ച ചെയ്യും. മുരളീധരന്‍ വ്യക്തമാക്കി. സംഘടന തലത്തില്‍ മൊത്തം അഴിച്ചു പണി വേണം. തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പാര്‍ട്ടിക്ക് അടിത്തറ ഇല്ലാതായതാണ്.
ഹൈക്കമാന്‍ഡ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാന്‍ ഇവിടെ കഴിഞ്ഞില്ല. സ്ഥാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെക്കുന്നത് ശരിയല്ല. തനിക്ക് ഒരു ചുമതലയും വേണ്ട. ഇക്കാര്യം നേതൃത്വത്തോട് അറിയിച്ചുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.