25.9 C
Kottayam
Friday, April 26, 2024

മോദി സ്തുതി ബി.ജെ.പിയില്‍ മതി, ഇവിടെ വേണ്ട; ശശി തരൂരിനെതിരെ ആഞ്ഞടിച്ച് കെ. മുരളീധരന്‍

Must read

തിരുവനന്തപുരം: ശശി തരൂര്‍ എം.പിക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍. മോദി സ്തുതി ബി.ജെ.പിയില്‍ മതിയെന്നും നേതാക്കള്‍ പാര്‍ട്ടി നയം അനുസരിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു. തരൂരിന് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. പ്രധാനമന്ത്രി ജനാധിപത്യത്തെ കശാപ്പ് ചെയ്യുമ്പോള്‍ ഏതാണ് നല്ല പ്രവൃത്തിയെന്ന് പുകഴ്ത്തുന്നവര്‍ പറയണമെന്ന് കെ മുരളീധരന്‍ പറഞ്ഞു.
കേരളത്തിലെ 20 എംപിമാരും മോദി വിരുദ്ധ പ്രസ്താവന നടത്താന്‍ ബാധ്യതയുള്ളവരാണെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. യുഡിഎഫ് തോറ്റ ആലപ്പുഴയില്‍ പോലും മോദി വിരുദ്ധ നിലപാടാണ് ജനങ്ങള്‍ സ്വീകരിച്ചതെന്നും മോദിയെ വിമര്‍ശിച്ചതുകൊണ്ടാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week