25.2 C
Kottayam
Thursday, May 16, 2024

കോഴ ആരോപണം; കെ.എം ഷാജി ചോദ്യം ചെയ്യലിനായി ഇ.ഡി ഓഫീസിലെത്തി

Must read

കോഴിക്കോട്: പ്ലസ് ടു കോഴ ആരോപണക്കേസില്‍ ചോദ്യം ചെയ്യലിനായി കെ.എം.ഷാജി എംഎല്‍എ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിലെത്തി. ഇഡിയുടെ കോഴിക്കോട്ടെ ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുമെന്നും കാര്യങ്ങള്‍ വിശദമായി പറയാനുണ്ടെന്നും കെ.എം. ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചു.

അഴിക്കോട് സ്‌കൂളില്‍ പ്ലസ്ടു സീറ്റ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴവാങ്ങിയെന്നാണ് കെ.എം. ഷാജിക്കെതിരെയുള്ള കേസ്. അതേസമയം, ഷാജിയുടെ ഭാര്യ ആശയെയും ഇഡി ചോദ്യം ചെയ്തു. തിങ്കളാഴ്ചയാണ് ആശയെ ചോദ്യം ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week