വടകര: ടി.പി ചന്ദ്രശേഖരന്റെ ഫോണ്‍നമ്പര്‍ തന്റെ ഔദ്യോഗിക നമ്പറാക്കിയതിനു പിന്നാലെ ടി.പി. ഉപയോഗിച്ച ബൈക്കിന്റെ നമ്പറും സ്വന്തമാക്കി കെ.കെ. രമ എം.എല്‍.എ. നേരത്തെ ടി.പി. ചന്ദ്രശേഖരന്‍ ഉപയോഗിച്ചിരുന്ന ഫോണ്‍നമ്പറും രമ ബി.എസ്.എന്‍.എല്ലില്‍ നിന്ന് സ്വന്തമാക്കിയിരുന്നു. ഇതാണ് രമയുടെ ഔദ്യോഗിക നമ്പര്‍.
വള്ളിക്കാടില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ടി.പി.യെ ഇന്നോവകൊണ്ട് ഇടിച്ചുവീഴ്ത്തിയശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഒഞ്ചിയത്തെ വീടിന്റെ മുകള്‍നിലയില്‍ ബൈക്കും ടി.പി.യുടെ ഹെല്‍മെറ്റുമെല്ലാം ഇപ്പോഴുമുണ്ട്.
ടി.പി. കൊല്ലപ്പെടുമ്പോള്‍ സഞ്ചരിച്ചത് കെ.എല്‍. 18 എ. 6395 നമ്പര്‍ ബൈക്കിലായിരുന്നു. പുതുതായി രമ വാങ്ങിയ കാറിന്റെ നമ്പറാകട്ടെ കെ.എല്‍.18 എ.എ. 6395. ‘എ’ എന്ന അക്ഷരം കൂടിയതു മാത്രമാണ് മാറ്റം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News