ആദ്യം മുഖ്യമന്ത്രി, പിന്നാലെ ഘടകകക്ഷി മന്ത്രിമാര്‍; രണ്ടാമത് അധികാരമേറ്റത് കെ രാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഘടകകക്ഷി മന്ത്രിമാരുടെ ഊഴമായിരുന്നു. മന്ത്രിസഭയിലെ രണ്ടാമനായ സിപിഐയിലെ കെ.രാജനാണ് മുഖ്യമന്ത്രിക്ക് പിന്നാലെ സത്യവാചകം ചൊല്ലി അധികാരമേറ്റത്.

തുടര്‍ന്ന് കേരള കോണ്‍ഗ്രസ്-എം പ്രതിനിധിയായ റോഷി അഗസ്റ്റിന്‍, ജനതാദള്‍ – എസ് അംഗം കെ.കൃഷ്ണന്‍കുട്ടി, എന്‍സിപി അംഗം എ.കെ.ശശീന്ദ്രന്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അഹമ്മദ് ദേവര്‍കോവില്‍ (ഐഎന്‍എല്‍), ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), വി.അബ്ദുറഹ്മാന്‍ (ഇടതു സ്വതന്ത്രന്‍) എന്നിവരാണ് പിന്നാലെ അധികാരത്തിലേറിയ മന്ത്രിമാര്‍.

ഘടകകക്ഷി മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം അക്ഷരമാല ക്രമത്തില്‍ മറ്റുള്ളവര്‍ അധികാരമേല്‍ക്കും. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ച് നടക്കുന്ന ചടങ്ങില്‍ ഘടകകക്ഷി നേതാക്കളും മുന്‍മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News