26.9 C
Kottayam
Wednesday, April 24, 2024

ജൂനിയര്‍ ചീരു ജനിച്ചത് ഏറെ പ്രത്യേകതയുള്ള ദിനത്തില്‍; വെളിപ്പെടുത്തലുമായി കുടുംബം

Must read

ഏറെ പ്രത്യേകതകളോടെയാണ് മേഘ്ന രാജിന്റെയും ചിരഞ്ജീവി സര്‍ജയുടെയും കണ്‍മണിയുടെ ജനനം എന്ന് കുടുംബം. മൂന്ന് വര്‍ഷം മുമ്പ് മേഘ്നയുടെയും ചിരഞ്ജീവിയുടെയും വിവാഹം ഉറപ്പിച്ച ദിനത്തിലാണ് കുഞ്ഞ് പിറന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ സര്‍ജ കുടുംബത്തെ സംബന്ധിച്ചും ഏറെ പ്രത്യേകതയുള്ള മാസമാണ് ഒക്ടോബര്‍.

2017 ഒക്ടോബറില്‍ ബംഗ്ലൂരുവിലെ മേഘ്നയുടെ വീട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഇത് വല്ലാത്തൊരു അനുഭൂതിയും യാദൃച്ഛികതയുമാണ്. തന്റെ മരുമകന്‍ വീണ്ടും ഈ ലോകത്തേക്ക് എത്തിയിരിക്കുന്നു എന്നാണ് മേഘ്നയുടെ അമ്മ പ്രമീള പ്രതികരിക്കുന്നത്.

ചിരുവിന്റെയും മേഘ്നയുടെയും വിവാഹ നിശ്ചയ ദിവസം ജനിച്ചതിനാല്‍ ചിരുവിന്റെ പുനര്‍ജന്മമാണ് ഇതെന്ന് വിശ്വസിക്കുന്നു. കുഞ്ഞ് ജനിക്കുന്ന സമയം ചിരുവിന്റെ ചിത്രം മേഘ്നയുടെ അരികില്‍ വച്ചിരുന്നു. ജനിച്ച ഉടന്‍ ചിരുവിനെയാണ് ആദ്യം കാണിച്ചത് എന്നാണ് അച്ഛന്‍ സുന്ദര്‍രാജ് പറയുന്നത്.

ഒക്ടോബര്‍ മാസത്തിലാണ് ചിരഞ്ജീവിയുടെയും സഹോദരന്‍ ധ്രുവ സര്‍ജയുടെയും ജന്‍മദിനവും. ഒക്ടോബര്‍ 6ന് ധ്രുവ സര്‍ജയുടെ ജന്‍മദിനമാണ്, ഒക്ടോബര്‍ 17ന് ചിരഞ്ജീവിയുടെയും. വ്യാഴാഴ്ച 11.07ന് ആണ് ജൂനിയര്‍ ചിരു ജനിച്ചത്. ആരാധകരും ഇത് ചിരഞ്ജീവിയുടെ പുനര്‍ജന്‍മം ആണെന്നാണ് കരുതുന്നത്.

കഴിഞ്ഞ നാല് മാസം, എങ്ങനെയാണ് ഓരോ നിമിഷവും കടന്നുപോയതെന്ന് അറിയില്ല. ഭര്‍ത്താവ് എന്നും അടുത്തുണ്ടാകേണ്ട സമയം. മകളുടെ മാനസികാവസ്ഥ എത്ര വിഷമം നിറഞ്ഞതായിരുന്നു. എന്നാല്‍ ഒരു ശക്തി അവളുടെ കൂടെയുണ്ടായിരുന്നു. കുടുംബം മുഴുവന്‍ അവള്‍ക്കൊപ്പം നിന്നു എന്ന് പിതാവ് സുന്ദര്‍രാജ് പറയുന്നു.

മേഘ്ന നാലുമാസം ഗര്‍ഭിണി ആയിരുന്നപ്പോഴാണ് ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ വിട പറഞ്ഞത്. ”നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കാത്തിരിക്കുകയാണ് ഞാന്‍” എന്നാണ് ചിരഞ്ജീവിയുടെ വിയോഗത്തിന് ശേഷം മേഘ്‌ന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week