അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് സെമി ഫൈനലിൽ അർജന്റീനയോട് പരാജയപ്പെട്ട് ഗ്രൗണ്ടിൽനിന്ന് കയറിപ്പോകുന്നതിനിടെ അർജന്റീന താരത്തിന്റെ തലയ്ക്കടിച്ച് ഇംഗ്ലണ്ട് മധ്യനിര താരം ജൂഡ് ബെല്ലിങാം. ഗ്രൗണ്ടിൽ വിജയാഘോഷം നടത്തുന്ന താരങ്ങൾക്കടുത്തേക്ക് നടന്നടുത്ത അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന് കൈക്കൊടുത്തശേഷമാണ് താരത്തിന്റെ പ്രകോപനം. മാർട്ടിനസിന് പിന്നാലെയെത്തിയ വിജയാഘോഷത്തിൽ പങ്കുകൊള്ളാനെത്തിയ പ്രതിരോധതാരം വാലന്റിൻ ബാർകോയെ തലയ്ക്കുപിന്നിൽ അടിക്കുകയായിരുന്നു.
ടീമംഗങ്ങൾ ഒന്നിച്ച് ആലിംഗനം ചെയ്ത് വിജയാഘോഷം നടത്തുന്നത് അല്പനേരം നോക്കിനിന്നശേഷം ബെല്ലിങാം ബാർകോയ്ക്ക് സമീപമെത്തി തലയ്ക്ക് അടിക്കുകയായിരുന്നു. അപ്രതീക്ഷിതമായി പ്രഹരമേറ്റ ബാർകോ ഉടൻതന്നെ ബെല്ലിങാമിനെ പിറകോട്ട് തള്ളി. പിന്നാലെ മറ്റു താരങ്ങളും വാഗ്വാദത്തിലേർപ്പെട്ടു. ഇംഗ്ലണ്ട് താരങ്ങൾകൂടിയെത്തിയാണ് രംഗം ശാന്തമാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു.
മത്സരത്തിൽ ഇംഗ്ലണ്ട് ലീഡ് ചെയ്തുനിൽക്കേ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയുമായും ബെല്ലിങാം ഉടക്കിയിരുന്നു. മെസ്സിയോട് തട്ടിക്കയറിയശേഷം പുച്ഛഭാവത്തോടെ നടന്നുനീങ്ങുന്ന ബെല്ലിങാമിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തുടർന്നാണ് അർജന്റീനയുടെ രണ്ട് ഗോളുകളും വന്നത്. മെസ്സിയുടെ സുന്ദരമായ അസിസ്റ്റുകളാണ് രണ്ട് ഗോളിനും വഴിവെച്ചത്.
English Summary
Following England’s defeat to Argentina in the FIFA World Cup semi-finals, a major controversy erupted as England midfielder Jude Bellingham physically assaulted Argentine defender Valentín Barco. Walking off the pitch in frustration, Bellingham first shook hands with Argentina goalkeeper Emiliano Martínez before approaching the celebrating Argentine squad. He then struck Barco on the back of his head. An infuriated Barco pushed Bellingham back, leading to a heated altercation between players from both sides before other England teammates intervened to calm the situation. The video of the incident has gone viral, sparking widespread criticism and potential FIFA disciplinary action.


