EntertainmentNews

കഴിവുള്ളവരെ മലയാളികള്‍ രണ്ടു കയ്യും നീട്ടി സ്വീകരിയ്ക്കും ,സ്‌നേഹിച്ചാല്‍ സിനിമ നിങ്ങള്‍ക്ക് മുത്തം തന്നു മുറുകെ പിടിക്കും,മറ്റു പലതിന്റെയും പുറകെ പോയാല്‍ സിനിമ അതിന്റെ പാട്ടിന് പോകും,നീരജ് മാധവിനോട് സംവിധായകന്‍ ജൂഡ്

കൊച്ചി: കൊവിഡ് കാലത്ത് സിനിമാ പ്രദര്‍ശനവും ചിത്രീകരണവുമടക്കം മുടങ്ങിക്കിടങ്ങുന്നെങ്കിലും വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല.മലയാള സിനിമയിലെ വിവേചനത്തെക്കുറിച്ചും മേധാവിത്വത്തെക്കുറിച്ചുമുള്ള യുവനടന്‍ നീരജ് മാധവിന്റെ വെളിപ്പെടുത്തലുകളാണ് പുത്തന്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിയ്ക്കുന്നത്. നീരജിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിക്കഴിഞ്ഞു. നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മലയാള സിനിമയില്‍ നെപോറ്റിസം ഉണ്ടെന്നൊന്നും എനിക്കു തോന്നിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. സെറ്റില്‍ ഭക്ഷണം കൊടുക്കുന്ന കാര്യത്തില്‍ ചില സിനിമകളില്‍ തരം തിരിവുകള്‍ ഉണ്ടെന്നത് സത്യമാണ് . അസിസ്റ്റന്റ് ഡിറക്ടര്‍സ് കാമറ അസിസന്റ്‌സ് ജൂനിയര്‍സ് ഇവര്‍ക്കൊക്കെ പരിഗണന വേണ്ടുവോളം കിട്ടുന്നില്ല. അത് മാറുമെന്നും ജൂഡ് കൂട്ടിച്ചേര്‍ക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ

മലയാള സിനിമയില്‍ നെപോറ്റിസം ഉണ്ടെന്നൊന്നും എനിക്കു തോന്നിയിട്ടില്ല. സെറ്റില്‍ ഭക്ഷണം കൊടുക്കുന്ന കാര്യത്തില്‍ ചില സിനിമകളില്‍ തരം തിരിവുകള്‍ ഉണ്ടെന്നത് സത്യമാണ് . അസിസ്റ്റന്റ് ഡിറക്ടര്‍സ് കാമറ അസിസന്റ്‌സ് ജൂനിയര്‍സ് ഇവര്‍ക്കൊക്കെ പരിഗണന വേണ്ടുവോളം കിട്ടുന്നില്ല . അത് മാറും . മാറിക്കൊണ്ടിരിക്കുന്നു . കഴിവും കഠിനാദ്ധ്വാനവും കൊണ്ട് ഒരു സിനിമ പാരമ്പര്യവുമില്ലാതെ കയറി വന്നവരാണ് ലാലേട്ടനും മമ്മൂക്കയും സുരേഷേട്ടനും ജയറാമേട്ടനും ദിലീപേട്ടനും ജയസൂര്യ ചേട്ടനും നിവിനും ടോവിനോയും ആസിഫും . കഴിവുള്ളവരെ മലയാളികള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കും . സിനിമയെ കെട്ടിപ്പിടിച്ചു സ്‌നേഹിച്ചാല്‍ സിനിമ നിങ്ങള്ക്ക് മുത്തം തന്നു മുറുകെ പിടിക്കും . മറ്റു പലതിന്റെയും പുറകെ പോയാല്‍ സിനിമ അതിന്റെ പാട്ടിന് പോകും. As simple as that.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker