KeralaNews

എല്‍.ഡി.എഫില്‍ ഘടകകക്ഷിയാക്കണം; ആവശ്യവുമായി ജെ.എസ്.എസ്

ആലപ്പുഴ: എല്‍.ഡി.എഫില്‍ ഘടകകക്ഷിയാക്കണമെന്ന ആവശ്യവുമായി ജെഎസ്എസ് രംഗത്ത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് അരൂര്‍ ഉള്‍പ്പടെയുള്ള സീറ്റ് ആവശ്യപ്പെടാനും ജെസ്എസ്എസ് സംസ്ഥാനകമ്മിറ്റിയില്‍ തീരുമാനമായി.

ഇക്കാര്യം പരിഗണിച്ചില്ലെങ്കില്‍ വരുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മുന്നണി സഹകരണം അവസാനിപ്പിക്കാന്‍ ആലോചിക്കണമെന്നാണ് ഭൂരിഭാഗം ജില്ലാ കമ്മിറ്റികളുടെയും ആവശ്യം. ശനിയാഴ്ച ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് എല്‍ഡിഎഫില്‍ ഘടകക്ഷിയാക്കണമെന്ന ആവശ്യം ശക്തമായത്. നിയമസഭാതെരഞ്ഞെടുപ്പില്‍ ഗൗരിയമ്മയുടെ പഴയ തട്ടകമായ അരൂര്‍ സീറ്റ് അടക്കം ആവശ്യപ്പെടും.

ഗൗരിയമ്മ ജനറല്‍ സെക്രട്ടറിയായ ജനാധിപത്യ സംരക്ഷണ സമിതി ഇപ്പോള്‍ രണ്ടുതട്ടിലാണ്. രാജന്‍ബാബു നേതൃത്വം നല്‍കുന്ന വിഭാഗവും പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായ റ്റി. കെ സുരേഷ്ബാബു നേതൃത്വം നല്‍കുന്ന വിമതവിഭാഗവും. ഇതില്‍ രാജന്‍ബാബുവിനൊപ്പമാണ് ഭൂരിപക്ഷം ജില്ലാകമ്മിറ്റികളും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button