നടൻ ജോയ് മാത്യുവിന്റെ അമ്മ എസ്തേർ മാത്യു അന്തരിച്ചു

കോഴിക്കോട്‌:നടനും ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യുവിന്റെ അമ്മ എസ്തേര്‍ മാത്യു(91) മലാപ്പറമ്പ് ഫ്ലോറിക്കൽ ഹിൽസിലെ മകൻ കുരിയൻസ് മാത്യുവിന്റെ പുലിക്കോട്ടിൽ വീട്ടിൽ അന്തരിച്ചു. സിവിൽസ്റ്റേഷനടുത്തുള്ള മധുരവനം മാതൃബന്ധു വിദ്യാശാലയിലെ അധ്യാപികയായിരുന്നു. കോഴിക്കോട്ട് ഇന്ത്യാ ടയേഴ്സ് ഉടമ പരേതനായ പുലിക്കോട്ടില്‍ മാത്യുവിന്റെ ഭാര്യയും ചാലിശേരി പുത്തൂര്‍ മാരാമത്ത് കുടുംബാംഗവുമാണ്.

മറ്റ് മക്കള്‍: ഏമി മാത്യു (റിട്ട. പ്രൊഫസര്‍, മടപ്പള്ളി കോളജ്), സ്വീറ്റി മാത്യു (ലൈബ്രേറിയന്‍ എന്‍.ഐ.ടി ,കോഴിക്കോട്), ജോണ്‍സ് മാത്യു (ശില്‍പി, ചിത്രകാരന്‍)
കുര്യന്‍സ് മാത്യു (വൈകോൺ എക്സ്പോട്സ് ).
ജാമാതാക്കള്‍: പ്രൊഫസര്‍ കെ.പാപ്പുട്ടി മാസ്റ്റർ (മുൻ പ്രസിഡന്റ് , കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ) , സരിത ജോയ് മാത്യു (പ്രൊഡ്യൂസർ , അബ്ര ഫിലീസ് , ഓമന കുര്യൻസ് ( നെക്സ്റ്റ് സ്റ്റേ ഹോസ്പിറ്റാലിറ്റി) .
സംസ്‌കാരം ഞായറാഴ്ച ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നടക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News