തിരുവനന്തപുരം:കേരള കോൺഗ്രസ് ജോസ്. കെ. മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി.ജോസ് പക്ഷത്തിന് യുഡിഎഫിൽ തുടരാൻ അർഹതയില്ലെന്ന് കൺവീനർ ബെന്നി ബെഹനാൻ. ഇന്ന് ചേര്‍ന്ന മുന്നണിയോഗമാണ് അപ്രതീക്ഷിത തീരുമാനം കൈക്കൊണ്ടത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി ജോസ്-ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ് ഒരു വിഭാഗത്തെ മുന്നണിയില്‍ നിന്നും പുറത്താക്കിയത്.
UDF ൽ പൊട്ടിത്തെറി:
ജ
വിഭാഗത്തെ തങ്ങൾക്ക് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജോസ് വിഭാഗത്തെ പുറത്താക്കിയതിനെ ജോസഫ് വിഭാഗം സ്വാഗതം ചെയ്തു. ഇത് നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നുവെന്ന് ജോസഫ് വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടി.
വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് ഇതിന്റെ ഫലം അനുഭവിക്കുമെന്ന് ജോസ് വിഭാഗം മുന്നറിയിപ്പ് നൽകി. തങ്ങളുടെ കരുത്ത് എന്തെന്ന് യു.ഡി.എഫ്
അറിയാനിരിക്കുന്നതേയുള്ളു. കേരള കോൺഗ്രസിനെ തകർക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം ശ്രമിച്ചു. ബോധപൂർവ്വം പ്രശ്നങ്ങൾ സ്യഷ്ടിക്കുകയായിരുന്നു. എന്തായാലും തങ്ങൾ കീഴടങ്ങാൻ തയ്യാറല്ലെന്നും ജോസ് വിഭാഗം വ്യക്തമാക്കി.വൈകുന്നേരം ജോസ് കെ മാണി വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.മുന്നണിയിൽ ഇപ്പോഴുണ്ടായ
പൊട്ടിത്തെറി സംസ്ഥാനത്തുടനീളം യു.ഡി.എഫ്
നെ വലിയ രീതിയിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ.