KeralaNews

കോഴിക്കോട് തൂങ്ങിമരിച്ചയാള്‍ക്ക് കൊവിഡ്; സി.ഐ അടക്കം ആറു പോലീസുകാര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കോഴിക്കോട് കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങിമരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോഴിക്കോട് വെള്ളയില്‍ പോലീസ് സ്റ്റേഷനിലെ ഏഴ് പോലീസുകാര്‍ നീരീക്ഷണത്തില്‍ പോയി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ സി.ഐ അടക്കമുള്ള പോലീസുകാരാണ് നിരീക്ഷണത്തില്‍ പോയത്.

27ന് ഉച്ചയ്ക്ക് ആയിരുന്നു വെള്ളയില്‍ കുന്നുമ്മലില്‍ ചന്ദ്രന്‍(68) എന്നയാള്‍ കുടുംബപ്രശ്നത്തെ തുടര്‍ന്ന് തൂങ്ങിമരിച്ചത്. പിടി ഉഷ റോഡിലെ ഒരു ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് മുമ്പ് കൊവിഡ് പരിശോധനയും നടത്തിയിരുന്നു. ഇയാളുടെ ഫലം ഇന്ന് വന്നതോടെയാണ് പോസിറ്റാവായതും പോലീസുകാരോട് നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെട്ടതും.

എവിടെ നിന്നാണ് മരിച്ചയാള്‍ക്ക് കൊവിഡ് പിടിപെട്ടത് എന്നത് വ്യക്തമല്ല. ഇയാള്‍ ജോലി ചെയ്ത സ്ഥലത്ത് ചെന്നൈയില്‍ നിന്നും മറ്റും ചിലര്‍ എത്തിയുട്ടുണ്ടായിരുന്നു. ഇവിടെ നിന്നാവാം രോഗം പിടിപെട്ടത് എന്നാണ് കരുതപ്പെടുന്നത്. പോലീസുകാര്‍ നിരീക്ഷണത്തില്‍ പോയതോടെ പോലീസ് സ്റ്റേഷന്‍ ജാഗ്രതയിലാണ്. പൊതുജനങ്ങളെ അകത്തേക്ക് കയറ്റുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker