32.2 C
Kottayam
Friday, November 22, 2024

പാലാ ഉപതെരഞ്ഞെടുപ്പ് തോല്‍വി; കൃത്യമായ മറുപടിയുണ്ടെങ്കിലും മൗനം പാലിക്കുന്നുവെന്ന് ജോസ് കെ മാണി

Must read

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജോസ് കെ മാണി. വേദനിപ്പിക്കുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ കുറിച്ച് കൃത്യമായ മറുപടികള്‍ ഉണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച യുഡിഎഫ് പ്രവര്‍ത്തകരുടെ വികാരത്തെ ബഹുമാനിക്കുന്നത് കൊണ്ടും വരുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ യുഡിഎഫിന്റെ ഐക്യത്തിന് ഒരു പോറല്‍ പോലും ഏല്‍പ്പിക്കരുതെന്ന നിര്‍ബന്ധം ഉള്ളതുകൊണ്ടും വ്യക്തിപരമായ വിമര്‍ശനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും മറുപടി പറയുന്നില്ലെന്നായിരുന്നു ജോസ് കെ മാണിയുടെ പോസ്റ്റ്.

 

ഈ തെരഞ്ഞെടുപ്പില്‍ നിരവധി ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായി.പാലാ ഉപതെരഞ്ഞെടുപ്പില്‍ രണ്ടില എന്ന ചിഹ്നം ഇല്ലാതെ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിക്ക് സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ വരെ ജനങ്ങളെല്ലാം കാണുന്നുണ്ടെന്ന വിധത്തില്‍ നടത്തിയ പ്രസ്താവനകള്‍ ആത്യന്തികമായി ആരെയാണ് സഹായിച്ചതെന്ന യാഥാര്‍ത്ഥ്യം അറിയാമെന്നും ജോസ് കെ മാണി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

 

പോസ്റ്റിന്റെ പൂര്‍ണ രൂപം :

 

പാലാ ഉപതെരഞ്ഞെടുപ്പിലെ ജനവിധിയെഏറ്റവും എളിമയോടെ സ്വീകരിക്കുന്നു.
ഈ ജനവിധിയെ മാനിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ വസ്തുനിഷ്ഠമായി വരും ദിവസങ്ങളിൽ വിലയിരുത്തും. കണ്ടെത്തുന്ന ഓരോ വീഴ്ചകളും തിരുത്തി സമർപ്പിത മനസ്സോടെ ജനങ്ങളുടെ വിശ്വാസം വീണ്ടും ആർജ്ജിക്കാൻ വരുംദിവസങ്ങളിൽ ഞങ്ങൾ കഠിനാധ്വാനം ചെയ്യും. ഈ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ യുഡിഎഫ് ഒറ്റക്കെട്ടായാണ് അണി നിരന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ യുഡിഎഫിന്റെ ഏറ്റവും സീനിയർ നേതാക്കന്മാരോടും താഴെ തട്ടിലുള്ള പ്രവർത്തകരുൾപ്പടെ ഒറ്റ മനസ്സോടുകൂടി ജോസ് ടോമിന്റെ വിജയത്തിനായി കഠിനമായി പരിശ്രമിച്ച മുഴുവൻ പ്രവർത്തകരോടുമുള്ള കടപ്പാട് ഞാൻ ഈ അവസരത്തിൽ രേഖപ്പെടുത്തുകയാണ്. അങ്ങേയറ്റം സ്നേഹ ബഹുമാനങ്ങളോടെ നിങ്ങളെ ഓരോരുത്തരെയും ഞാൻ ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുകയാണ്.
ഈ പരാജയത്തിൽ നാം പതറാൻ പാടില്ല ഏതെങ്കിലും ഒരു തിരിച്ചടിയോ പരാജയമോ ഉണ്ടാകുമ്പോൾ പതറുന്നതും വിജയങ്ങൾ ഉണ്ടാകുമ്പോൾ അമിതമായി ആഹ്ലാദിക്കുന്നതുമാണ് രാഷ്ട്രീയം എന്ന് ഞാൻ കരുതുന്നില്ല. ജനാധിപത്യത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും ആത്യന്തികമായ വിധി ജനങ്ങളുടേതാണ്. ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ജനങ്ങൾ നൽകുന്ന സന്ദേശവും തിരിച്ചറിഞ്ഞ് സ്വയം തിരുത്തലുകൾക്ക് തയ്യാറാകുന്നതാണ് ശരിയായ പൊതുപ്രവർത്തനം എന്ന് ഞാൻ കരുതുന്നു.
മാണിസാർ കാണിച്ചുതന്ന പാതയിലൂടെ കേരള കോൺഗ്രസ് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാൻ വരും ദിവസങ്ങളിൽ കൂടുതൽ കഠിനമായി അധ്വാനിക്കും. ഏറെ സങ്കീർണ്ണമായ ഒരു തെരഞ്ഞെടുപ്പായിരുന്നു പാലായിൽ ഉണ്ടായിരുന്നത്. ഒരു ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണകൂടം അതിന്റെ എല്ലാ വിധത്തിലുമുള്ള ഭരണ സംവിധാനങ്ങളും ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു പാലായിലേത്.മന്ത്രിമാരെ തെരഞ്ഞെടുപ്പ് കമ്മീഷന് പോലും ശാസിക്കേണ്ടതായ് വന്നു.വോട്ട് കച്ചവടം ആരോപിച്ച ആളുകൾ തന്നെ ബിജെപിയുടെ വോട്ട് കൈവശത്താക്കിയതെന്ന് തെരഞ്ഞെടുപ്പ് ഫലം നമ്മോട് പറയുന്നുണ്ട്.ഇതെല്ലാമുള്ളപ്പോഴും യുഡിഎഫിന് സംഭവിച്ച വീഴ്ചകൾ തിരിച്ചറിഞ്ഞ് പരിഹരിക്കുക തന്നെ വേണം.
ഈ തെരഞ്ഞെടുപ്പിലെ ഫലത്തെ തുടർന്ന് നിരവധിയായ വിമർശനങ്ങളും വ്യക്തിപരമായ വേട്ടയാടലുകളുംഎനിക്കെതിരെ ഉയരുകയുണ്ടായി.
രാഷ്ട്രീയ പ്രവർത്തനത്തിനിടെ ഉയരുന്ന വിമർശനങ്ങൾ അതെത്ര നിശിതമാണെങ്കിലുംകൂടുതൽ ജാഗ്രത യോടെ പ്രവർത്തിക്കുവാൻ നമുക്ക് കരുത്ത് നല്കും എന്നാണ് ഞാൻ കരുതുന്നത്.എന്നാൽ അടിസ്ഥാനമില്ലാത്തതും വ്യക്തിപരമായി തേജോവധം ചെയ്യുന്ന നിരവധി ആരോപണങ്ങളാണ്. മുൻകൂട്ടി തയ്യാറാക്കിയതെന്ന നിലയിൽ ഈ തെരഞ്ഞെടുപ്പ് സമയത്ത്, പ്രത്യേകിച്ച് നോമിനേഷൻ കൊടുത്ത ദിവസവും തെരഞ്ഞെടുപ്പ് ദിവസവും ഫല പ്രഖ്യാപനത്തിന് ശേഷവും വന്നുകൊണ്ടിരിക്കുന്നത്.
ഈ തെരഞ്ഞെടുപ്പിൽ നിരവധി ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായി.പാലാ ഉപതെരഞ്ഞെടുപ്പിൽ രണ്ടില എന്ന ചിഹ്നം ഇല്ലാതെയുഡിഎഫിന്റെ സ്ഥാനാർത്ഥിക്ക് സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നു.സ്ഥാനാർത്ഥി നിർണ്ണയം മുതൽ തെരഞ്ഞെടുപ്പ് ദിനത്തിൽ വരെ ജനങ്ങളെല്ലാം കാണുന്നുണ്ടെന്ന വിധത്തിൽ നടത്തിയ പ്രസ്താവനകൾ ആത്യന്തികമായി ആരെയാണ് സഹായിച്ചതെന്ന യാഥാർത്ഥ്യം നമുക്കറിയാം.ഈ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഉടനീളം ഐക്യ ത്തിന്റെയും യോജിപ്പിന്റെയും അന്തരീക്ഷം നിലനിർത്താൻ ജാഗ്രതയോടെയാണ് യുഡിഎഫ് പ്രവർത്തിച്ചത്.എന്നാൽ ഇത്തരം പ്രസ്താവനകളും ചിഹ്നം ലഭിക്കാതിരിക്കാനുള്ള പിടിവാശികളുമാണ് രാഷ്ട്രീയമായ പക്വതയെന്ന് ഞാൻ കരുതുന്നില്ല.

ഇത്തരം വേദനിപ്പിക്കുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളെ കുറിച്ച് കൃത്യമായ മറുപടികൾ ഉണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ച യുഡിഎഫ് പ്രവർത്തകരുടെ വികാരത്തെ ബഹുമാനിക്കുന്നത് കൊണ്ടും വരുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ യുഡിഎഫിന്റെ ഐക്യത്തിന് ഒരു പോറൽ പോലും ഏൽപ്പിക്കരുതെന്ന നിർബന്ധം ഉള്ളതുകൊണ്ടും വ്യക്തിപരമായ വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കു പോലും മറുപടി പറയുന്നില്ല.
മറുപടികൾ ഇല്ലാത്തതുകൊണ്ടല്ല മറിച്ച് മറുപടികൾ ഇപ്പോൾ പറഞ്ഞാൽ ആരെയാണ് സഹായിക്കുകയുള്ളുവെന്ന തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് അതാണ് ശരിയായ പക്വതയെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.

ഒരിക്കൽ കൂടി ഈ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിച്ച മുഴുവൻ പ്രവർത്തകരെയും ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യുന്നു.
ജയ് യുഡിഎഫ്.
ജയ് കേരള കോൺഗ്രസ് എം

Get Outlook for iOS

 

പാലാ ഉപതെരഞ്ഞെടുപ്പിലെ ജനവിധിയെഏറ്റവും എളിമയോടെ സ്വീകരിക്കുന്നു.ഈ ജനവിധിയെ മാനിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ…

Posted by Jose K Mani on Friday, September 27, 2019

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മുരിങ്ങൂർ ഡിവൈൻ നഗറിൽ ധ്യാനത്തിനെത്തിയവരെ ട്രെയിനിടിച്ചു, കാഞ്ഞങ്ങാട് സ്വദേശി മരിച്ചു; ഒരാൾ അത്യാസന്ന നിലയിൽ

തൃശൂർ: മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ച് കടക്കുന്നതിനിടയിൽ രണ്ട് സ്ത്രീകളെ ട്രെയിൻ തട്ടി. ഒരു സ്ത്രീ തൽക്ഷണം മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ധ്യാനത്തിന് എത്തിയ...

കൊല്ലത്ത് നിന്ന് കാണാതായ ഐശ്വര്യയെ ധ്യാനകേന്ദ്രത്തിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് നടപടി; അമ്മക്കെതിരെ കേസ്:

കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നും കാണാതായി തൃശൂരിൽ ധ്യാനകേന്ദ്രത്തിൽ നിന്നും കണ്ടെത്തിയ യുവതിയുടെ അമ്മക്കെതിരെ കേസെടുത്തു. അമ്മയുടെ ഉപദ്രവം കാരണമാണ് വീട് വിട്ടിറങ്ങിയതെന്ന് മകൾ കൊരട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി...

മലപ്പുറം സ്വർണ്ണ കവർച്ച: 4 പേർ പിടിയിൽ, സംഘത്തിൽ 9 പേർ

മലപ്പുറം: പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ 4 പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ പ്രബിൻലാൽ, ലിജിൻ രാജൻ, തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശികളായ സതീശൻ,...

മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ; കെ ഗോപാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം, നാർക്കോട്ടിക് സെൽ അസി. കമ്മീഷണർക്ക് ചുമതല

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനെതിരെ പൊലീസിന്‍റെ പ്രാഥമിക അന്വേഷണം. നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ വിവാദം അന്വേഷിക്കും. കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി നൽകിയ...

ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ സ്വകാര്യ ബസ് ഇടിച്ച് അപകടം; വീട്ടമ്മ മരിച്ചു

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി മാരാരിത്തോട്ടത്ത് വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. കരുനാഗപ്പള്ളി കല്ലേലി ഭാഗത്ത് താമസിക്കുന്ന സുനീറ ബീവിയാണ് മരിച്ചത്. 46 വയസായിരുന്നു. സുനീറയും ഭർത്താവും സഞ്ചരിച്ച സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്.  കൊട്ടാരക്കര...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.