News
ഭരണപരിഷ്കരണ കമ്മീഷന് സ്ഥാനം ഏറ്റെടുക്കുമോ? നിലപാട് വ്യക്തമാക്കി ജോസ് കെ മാണി
പാലാ:ഭരണപരിഷ്കാര കമ്മീഷൻ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുവെന്ന വാർത്തകൾ തെറ്റാണെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ.മാണി. അതിനൊരു സാധ്യതയുമില്ല. അങ്ങനെ ഒരു ചർച്ചയുമില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.
ജനപിന്തുണയുള്ള സ്വാധീനമുള്ള നേതാക്കൾ യുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് വരും. അവരുടെ പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. പാർട്ടിയുടെ അതാത് ജില്ലാ കമ്മിറ്റികൾക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം നിരവധി നേതാക്കൾ പാർട്ടിയിലേക്ക് വരാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. യുഡിഎഫിൽ നിന്ന് പ്രത്യേകിച്ച് കോൺഗ്രസിൽ നിന്ന് പാർട്ടിയിൽ നിന്ന് നിരവധി പേർ എത്തും. ഈ മാസം 14-ന് പാർട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി ചേരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News