എം.എന്‍. സ്മാരകത്തില്‍ ജോ​സ് കെ. ​മാ​ണി; കാ​ന​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ൺ​ഗ്ര​സ് എം ​നേ​താ​വ് ജോ​സ് കെ. ​മാ​ണി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സി​പി​ഐ ആ​സ്ഥാ​ന​മാ​യ എം.​എ​ൻ സ്മാ​ര​ക​ത്തി​ലെ​ത്തി​യാ​ണ് കാ​ന​ത്തെ ക​ണ്ട​ത്. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തില്‍ സിപിഎം സിപിഐ ഉഭയകക്ഷി ചര്‍ച്ച നടക്കാനിരിക്കെയാണ് ജോസ് കെ മാണി കാനത്തെ സന്ദര്‍ശിച്ചത്.

ഇടത് മുന്നണി പ്രവേശനം ഉടനുണ്ടാവുമെന്ന് ജോസ് കെ. മാണി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. മുന്നണി പ്രവേശനത്തില്‍ തര്‍ക്കങ്ങളില്ല ഭാവി പരിപാടികള്‍ മുന്നണിയുമായി ആലോചിച്ച് തീരുമാനിക്കും. സിപിഎം നേതാക്കളെയും കാണുന്നുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News