പ്രസവം ഷൂട്ട് ചെയ്ത് യൂട്യൂബില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങി ജോമോള്‍ ജോസഫ്! മെറ്റേണിറ്റി ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍
കൊച്ചി: പ്രസവം ഷൂട്ട് ചെയ്ത് യൂട്യൂബില്‍ റിലീസ് ചെയ്യുമെന്ന് മോഡലും ആക്ടിവിസ്റ്റുമായ ജോമോള്‍ ജോസഫ്. ഇതുബന്ധിച്ച് ഹോസ്പിറ്റലുമായി ധാരണയായതായും ജോമോള്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. വരുന്ന ചൊവ്വാഴ്ച അത് സംബന്ധിച്ച ധാരണാപത്രം ഹോസ്പിറ്റലുമായി സൈന്‍ ചെയ്യും. അന്നു തന്നെ ഷൂട്ടിങ് ക്രൂവുമായുള്ള എഗ്രിമെന്റും സൈന്‍ ചെയ്യാനാകും എന്നു കരുതുന്നുവെന്നും ജോമോള്‍ പറയുന്നു.
ജോമോള്‍ ജോസഫിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം
പ്രസവം ഷൂട്ട് ചെയ്ത് യൂട്യൂബില്‍ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് ഹോസ്പിറ്റലുമായി ധാരണയായി.
വരുന്ന ചൊവ്വാഴ്ച അത് സംബന്ധിച്ച ധാരണാപത്രം ഹോസ്പിറ്റലുമായി സൈന്‍ ചെയ്യും. അന്നു തന്നെ ഷൂട്ടിങ് ക്രൂവുമായുള്ള എഗ്രിമെന്റും സൈന്‍ ചെയ്യാനാകും എന്നു കരുതുന്നു. കാര്യങ്ങളൊക്കെ വളരെ പോസിറ്റീവായി സംഭവിക്കുന്നതില്‍ സന്തോഷം തോന്നുന്നു. ബുധനാഴ്ച വിശദമായി എഴുതാം.
മറക്കാതെ ഈ ലിങ്കില്‍ കയറി ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്‌തോ; ആ ബെല്‍ ബട്ടണും ഒന്നമര്‍ത്തിയേക്ക്.. ഒരു കാര്യം ഉറപ്പാണ്, ആരും നിരാശപ്പെടില്ല.. https://bit.ly/35UIDXp
പോര്‍ട്‌ഫോളിയോ വീഡിയോ നാളെ യൂട്യൂബില്‍ അപ്ലോഡ് ചെയ്യാം.
എല്ലാവരുടേയും പിന്തുണയും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്
ജോമോള്‍ ജോസഫ്
(നബി – സദാചാരങ്ങളുടെ സംരക്ഷകനാണ് നിങ്ങളെങ്കില്‍, എന്റെ ചാനലിലേക്ക് വരരുതേ, നിങ്ങളെ സന്തോഷിപ്പിക്കുന്ന യാതൊന്നും അവിടെ കാണാനാകില്ല)
ചിത്രം പകര്‍ത്തിയത് Manoop Chandran