എനിക്ക് വെടിവെക്കാനുള്ള തോക്കുകള്‍ ഞാന്‍ തന്നെ കണ്ടെത്തും, കള്ളവെടിയാണെന്ന് ആരും തെറ്റിദ്ധരിക്കണ്ട; ജോമോള്‍ ജോസഫ്

സമൂഹമാധ്യമങ്ങളില്‍ വെടിയെന്ന് വിളിച്ചാക്ഷേപിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി മോഡലായ ജോമോള്‍ ജോസഫ്. തോക്കുമേന്തിയുള്ള ചിത്രം സഹിതം ഫേസ്ബുക്കിലൂടെയാണ് ജോമോളുടെ മറുപടി. നല്ല തോക്കുകള്‍ എന്നും ഒരു വീക്ക്‌നെസ്സ് ആയിരുന്നു.. എനിക്ക് വെടിവെക്കാനുള്ള തോക്കുകള്‍ ഞാന്‍ തന്നെ കണ്ടെത്തും, അതിന് ഒരുത്തന്റേം സഹായം ആവശ്യമില്ല.. പിന്നെ കള്ളവെടിയാണ് എന്ന് ആരും തെറ്റിദ്ധരിക്കണ്ട, ലൈസന്‍സന്‍സുള്ള ഒന്നാംതരം വെടിതന്നെയാണ് ഇവന്റെ പ്രത്യേകതയെന്ന് ചിത്രത്തോടൊപ്പം ജോമോള്‍ കുറിച്ചു.

ജോമോളുടെ കുറിപ്പിന്റെ പൂര്‍ണരൂപം

നല്ല തോക്കുകള്‍ എന്നും ഒരു വീക്ക്‌നെസ്സ് ആയിരുന്നു..
ഇവന്‍ സിങ്കിള്‍ ഷോട്ട് ആണേലും, 36 ഇഞ്ച് ബാരലിലൂടെയുള്ള ആ ഷോട്ട് ഒന്നൊന്നര ഷോട്ട് തന്നെയാണ്..
വെടിവെക്കാനറിയാത്തവന്റെ കയ്യില്‍ തോക്ക് കിട്ടിയിട്ടും എന്ത് കാര്യം? ??
എനിക്ക് വെടിവെക്കാനുള്ള തോക്കുകള്‍ ഞാന്‍ തന്നെ കണ്ടെത്തും, അതിന് ഒരുത്തന്റേം സഹായം ആവശ്യമില്ല.. പിന്നെ കള്ളവെടിയാണ് എന്ന് ആരും തെറ്റിദ്ധരിക്കണ്ട, ലൈസന്‍സന്‍സുള്ള ഒന്നാംതരം വെടിതന്നെയാണ് ഇവന്റെ പ്രത്യേകത.
നബി – കിടുക്കന്‍ തോക്ക് തന്ന പാലക്കാട്ടെ വെടിക്കാരന്‍ ചേട്ടന്‍ Shaji Sha ക്ക് പ്രത്യേക നന്ദി.. ?

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News