30.6 C
Kottayam
Wednesday, May 1, 2024

കാണാന്‍ ആളുണ്ടെല്‍ എനിക്ക് സൗകര്യമുള്ളത് ഞാന്‍ കാണിക്കും; ഞാന്‍ എഴുതുന്നത് വായിക്കാനും ഞാന്‍ കാണിക്കുന്നത് കാണാനും താല്പര്യമില്ലാത്തവര്‍ക്ക് എന്നെ അണ്‍ഫോളോ ചെയ്തു പോകാം; കുറിപ്പുമായി ജോമോള്‍ 

Must read

കൊച്ചി:സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ താഴെ വന്ന് മോശം കമന്റിടുന്നവര്‍ക്കെതിരെ മോഡലും ആക്ടിവിസ്റ്റുമായ ജോമോള്‍ ജോസഫ് രംഗത്ത്. ഇത് എന്റെ പ്രൊഫൈല്‍ ആണ്. ഇവിടെ എനിക്ക് സൗകര്യമുള്ളത് എഴുതും, കാണാന്‍ ആളുണ്ടെല്‍ എനിക്ക് സൗകര്യമുള്ളത് ഞാന്‍ കാണിക്കും. ഞാന്‍ എഴുതുന്നത് വായിക്കാനും ഞാന്‍ കാണിക്കുന്നത് കാണാനും താല്പര്യമില്ലാത്തവര്‍ക്ക് എന്നെ അണ്‍ഫോളോ ചെയ്തു പോകാമെന്നും ജോമോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പില്‍ പറയുന്നു;

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;

കുറച്ചു ദിവസങ്ങളായി ഒരു കാര്യം പറയണം എന്ന് ആഗ്രഹിക്കുകയാണ്.. എന്റെ പോസ്റ്റുകൾക്കും വീഡിയോകൾക്കും അടിയിൽ വന്ന് വളരെ മോശമായി കമന്റ് ഇടുകയും, support കമന്റ്‌ ഇടുന്നവരെ ആക്ഷേപിക്കുകയും ചെയ്യുന്ന ചില തൊലിയാർ മണിയന്മാരെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ആ തൊലിയാർ മണിയന്മാർ ഇതുവരെ ചെയ്ത ഊളത്തരം ഞാൻ ക്ഷമിച്ചു. ഇനി മുതൽ ഇമ്മാതിരി ഊളത്തരം കാണിക്കുന്ന ഊളകളെ block ചെയ്ത് എടുത്ത് പുറത്തേക്കിടുന്നതാണ്.

ഇത് എന്റെ profile ആണ്. ഇവിടെ എനിക്ക് സൗകര്യമുള്ളത് എഴുതും, കാണാൻ ആളുണ്ടെൽ എനിക്ക് സൗകര്യമുള്ളത് ഞാൻ കാണിക്കും. (note the point, നിങ്ങള്ക്ക് സൗകര്യമുള്ളതല്ല, എനിക്ക് സൗകര്യമുള്ളത്). ഞാൻ എഴുതുന്നത് വായിക്കാനും ഞാൻ കാണിക്കുന്നത് കാണാനും താല്പര്യമില്ലാത്തവർക്ക് എന്നെ unfollow ചെയ്തു പോകാം.

ഇത്തരം ആളുകൾ എത്രയും പെട്ടന്ന് unfollow ചെയ്യുന്നതാകും നല്ലത്, കാരണം ഇപ്പോൾ വന്ന കാഴ്ചകൾ ദഹിക്കാത്ത നിങ്ങൾക്ക് ഇനി അങ്ങോട്ട് വരാനുള്ള കാഴ്ചകൾ ഒട്ടും ദഹിക്കണം എന്നില്ല. Unfollow ചെയ്തിട്ടും എന്റെ പോസ്റ്റുകൾ നിങ്ങളെ അലോസരപെടുത്തുന്നു എങ്കിൽ, നിങ്ങൾക്ക് എന്നെ block ചെയ്യാവുന്നതാണ്. ഒരു കാര്യം ഓർമ വേണം, ഞാൻ നിങ്ങളെ അല്ല follow ചെയ്യുന്നത്, നിങ്ങൾ എന്നെയാണ് follow ചെയ്യുന്നത്..ഇത് എന്റെ space ആണ്, ഇവിടെ വരുന്നവർ എങ്ങനെ ഇടപെണം എന്നത് ഞാനാണ് തീരുമാനിക്കുന്നത്, അല്ലാതെ വരുന്നവർക്ക് അഴിഞ്ഞാടാൻ ഉള്ള സ്പേസ് അല്ല ഇവിടം..
നന്ദി നമസ്കാരം..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week