KeralaNewsUncategorized

ഭീകരനെന്നൊക്കെ പറയുമ്പോ ഒരു മിനിമം ലുക്കൊക്കെ വേണ്ടേ? ഭീകരരെ പറയിപ്പിക്കുന്ന വെറും ഊളകൾ: ചേച്ചിയോടൊന്നും തോന്നല്ലേ മോനൂസേ: കുറിപ്പുമായി ജോമോൾ ജോസഫ്

കൊച്ചിയിൽ നിന്ന് അൽ ഖായിദ ഭീകരർ പിടിയിലായതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി മോഡൽ ജോമോൾ ജോസഫ്. ഇവനൊക്കെ കൂടെ ഭീകരരുടെ വില കളയുമെന്നും ഭീകരനെന്നൊക്കെ പറയുമ്പോ ഒരു മിനിമം ലുക്കൊക്കെ വേണ്ടേയെന്നും അവർ ചോദിക്കുന്നു. അതൊക്കെ നമ്മുടെ ദാവൂദേട്ടൻ, യാക്കൂബേട്ടൻ, ഒസാമയങ്കിൾ.. അവരുടെ ആ ഗെറ്റപ്പും, ലുക്കും ഒക്കെ കണ്ടാ തന്നെ അവരെ ഭീകരെന്ന് വിളിക്കാൻ തോന്നുമെന്നും ജോമോൾ പറയുന്നു.

ലാപ്ടോപ് ഉപയോഗിച്ചിരുന്നു: മിക്ക ദിവസവും ജോലിക്ക് പോയിരുന്നില്ല: എത്തിയത്‌ പണം സ്വരൂപിക്കൽ ലക്ഷ്യമിട്ട്: കൊച്ചിയിൽ പിടിയിലായ അൽ ഖായിദ ഭീകരരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മൂന്ന് അൽ ഖ്വെയ്ദ ഭീകരർ എറണാകുളത്ത് പിടിയിലായി..

ഇവനെക്കെ കൂടെ ഭീകരരുടെ വില കളയും..

ഭീകരനെന്നൊക്കെ പറയുമ്പോ ഒരു മിനിമം ലുക്കൊക്കെ വേണ്ടേ?
ഒരു ഗെറ്റപ്പൊക്കെ വേണ്ടേ?

അതൊക്കെ നമ്മുടെ ദാവൂദേട്ടൻ, യാക്കൂബേട്ടൻ, ഒസാമയങ്കിൾ..

അവരുടെ ആ ഗെറ്റപ്പും, ലുക്കും ഒക്കെ കണ്ടാ തന്നെ അവരെ ഭീകരെന്ന് വിളിക്കാൻ തോന്നും..

ആ പേരൊക്കെ നോക്കിക്കേ..
ദാവൂദ് ഇബ്രാഹിം
യാക്കൂബ് മേമൻ
ഒസാമ ബിൻ ലാദൻ..

ആഹാ, കിടു പേരുകൾ..

അവരുടെ ഇടപാടുകളൊന്ന് നോക്കിക്കേ..
ആയുധ കച്ചവടം..
അമേരിക്കേല് ബോംബിടുക..
ഇസ്രായേലീന്ന് ആയുധം വാങ്ങുക..
അന്തർദേശീയ മയക്കുമരുന്ന് ഇടപാടുകൾ..
നൂറ് നില ബിൽഡിങ്ങൊക്കെ, നൈസായി വിമാനമിടിച്ച് കേറ്റി തകർ‌ക്കുക..

എന്താ ല്ലേ.. കിടുക്കാച്ചി ഡീലുകൾ..

ഇവമ്മാരൊക്കെ നനഞ്ഞ കോഴിയെക്കാൾ കഷ്ടം..
ഒരുത്തന് ചപ്പാത്തി പരത്തല്..
ഒരുത്തന് പൊറോട്ടയടി..
വേറൊരുത്തന് കോഴിവെട്ട്..
😂😂

ഭീകരനാ പോലും ഭീകരൻ..
ഭീകരരെ പറയിപ്പിക്കുന്ന വെറും ഊളകൾ..

ചേച്ചിയോടൊന്നും തോന്നല്ലേ മോനൂസേ, ചേച്ചി സെഡ് ആയിപ്പോയപ്പോ പറഞ്ഞതാ.. 😢😢

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker