കോവിഡ് വ്യാപനം : തൊഴില്‍ നഷ്ടപ്പെട്ട വിദേശികള്‍ക്ക് ആശ്വസിക്കാം, അവസരങ്ങളുമായി ഗൾഫ് രാജ്യം

ദോഹ: നിരവധി തൊഴിലവസരങ്ങളുമായി ഖത്തർ, ഇതിനായി ഖത്തര്‍ ചേമ്പര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം നവീകരിച്ചു. സ്വകാര്യ കമ്പനികള്‍ക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്ന തരത്തിലും, തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റുമായി ബന്ധിപ്പിച്ച് പുതിയ സേവനങ്ങളുള്‍പ്പെടുത്തിയുമാണ് വെബ്‌സൈറ്റ് നവീകരിച്ചത്. കോവിഡ് വ്യാപന സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട വിദേശികള്‍ക്ക് ഇത് സുവർണ്ണാവസരമാണിത്. പുതിയ തൊഴില്‍ നോക്കുന്നതിനും തൊഴിലുള്ളവര്‍ക്ക് പുതിയ ജോലിയിലേക്ക് മാറുന്നതിനുമായാണ് പോര്‍ട്ടല്‍ സംവിധാനം ആരംഭിച്ചത്.

തൊഴിലാളികളെ ആവശ്യമുള്ള കമ്പനികള്‍, ഇതിലെ ലിങ്ക് ഉപയോഗിച്ച് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാനും രജിസ്റ്റര്‍ ചെയ്യാനും സാധിക്കും. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ സ്വന്തമായി യൂസര്‍നെയിമും പാസ് വേഡും ലഭിക്കും. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ ഈ കമ്പനിയുടെ വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിനും ലഭ്യമാകുകയും ചെയ്യും. ശേഷം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളില്‍ നിന്നും തങ്ങള്‍ക്ക് അനുയോജ്യരായവരെ കമ്പനികള്‍ക്ക് തെരെഞ്ഞെടുക്കാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News