KeralaNews

പത്ത്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എച്ച്‌സിഎല്‍

തിരുവനന്തപരം: സംസ്ഥാനത്തെ പത്ത്, പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങളുമായി എച്ച്‌സിഎല്ലിന്റെ ടെക്ബീ കരിയല്‍ പ്രോഗ്രാം. സ്‌കില്‍ ഇന്ത്യ മിഷന്റെ ഭാഗമായാണ് തൊഴിലധിഷ്ഠിത ഉന്നത വിദ്യാഭ്യാസ പദ്ധതിയുമായി എച്ച്‌സിഎല്‍ എത്തിയിരിക്കുന്നത്. മികവു തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്‌സിഎല്ലിന്റെ ഐടി എന്‍ജിനീയറിംഗ് മേഖലകളില്‍ ജോലിയും നല്‍കും. ഇതിനു പുറമെ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരാകാന്‍ ഒരുവര്‍ഷത്തെ പരിശീലനവും അധികൃതര്‍ നല്‍കും. എച്ച്‌സിഎല്ലിലെ തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ബിഐടിസി പിലാനി, സാസ്ത്ര സര്‍വ്വകലാശാല തുടങ്ങിയ പ്രശസ്തമായ സര്‍വകലാശാലകള്‍ നല്‍കുന്ന ബിരുദ പ്രോഗ്രാമിലും ചേരാനുളള അവസരം ഉണ്ടാകുമെന്ന് എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് ശ്രീമതി ശിവശങ്കര്‍ പറഞ്ഞു.

2016ലാണ് എച്ച്‌സിഎല്‍ ടെക്ബീ എന്ന പ്രോഗ്രാം ആരംഭിച്ചത്. മികച്ച പ്രതിഭകളെ കണ്ടെത്തി അവരുടെ കഴിവുകള്‍ മനസ്സിലാക്കി കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച വരുമാനം ലഭിക്കുന്ന തരത്തില്‍ ഒരു നല്ല ജോലി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ പ്രോഗ്രാം ആരംഭിച്ചിട്ടുളളത്. ഇതുവരെ 3000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ ടെക്ബീ പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുകയും നിലവില്‍ എച്ച്‌സിഎല്‍ ടെക്‌നോളജീസില്‍ ജോലി ചെയ്യുന്നുമുണ്ട്.

ടെക്ബീ – എച്ച്‌സിഎല്ലിന്റെ ആദ്യകാല കരിയര്‍ പ്രോഗ്രാം ആഗോള കരിയര്‍ അവസരങ്ങള്‍ക്കായി പ്ലസ്ടു യോഗ്യതയുളള വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ സമയ ജോലിയാണ് കമ്പനി ഉറപ്പുനല്‍കുന്നത്. ലൈവ് എച്ച്‌സിഎല്‍ പ്രോജക്റ്റുകളില്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥിക്ക് ഇന്റേണ്‍ഷിപ്പ് കാലയളവില്‍ 10,000 രൂപ സ്റ്റൈപന്റ് ലഭിക്കും. ഇതിനു പുറമെ എച്ച്‌സിഎല്ലില്‍ ഒരു മുഴുവന്‍ സമയ ജോലിക്കാരനായി ഒരു വിദ്യാര്‍ത്ഥിയെ തെരഞ്ഞെടുത്താല്‍, ഈ വിദ്യാര്‍ത്ഥിക്ക് ഉന്നത വിദ്യാഭ്യാസത്തിനായി താല്‍പ്പര്യമുണ്ടെങ്കില്‍ ബിഐടിസ് പിലാനിയില്‍ നിന്നോ സാസ്ത്ര സര്‍വകലാശാലയില്‍ നിന്നോ ഉന്നത വിദ്യാഭ്യാസം നേടാനുളള അവസരവും കമ്പനി നല്‍കും. ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥിയുടെ കോഴ്‌സ് ഗ്രാജുവേഷന്‍ ഫീസിന് എച്ച്‌സിഎല്‍ ഭാഗികമായോ / പൂര്‍ണ്ണമായോ ധനസഹായവും നല്‍കും.

മാതാപിതാക്കള്‍ക്കോ, വിദ്യാര്‍ത്ഥികള്‍ക്കോ സാമ്പത്തിക ബാധ്യത വരുത്താത്ത വിധത്തിലാണ് സാമ്പത്തിക സഹായം ക്രമീകരിച്ചിരിക്കുന്നത്. ബാങ്കുകള്‍ വഴി വായ്പകള്‍ ലഭ്യമാണ്. അപേക്ഷകര്‍ക്ക് ഇഎംഐ വഴി എച്ച്സിഎല്ലില്‍ ജോലി ലഭിച്ചതിന് ശേഷം ഫീസ് അടയ്ക്കാം. പരിശീലന സമയത്ത്, 90% ഉം അതിനുമുകളിലും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ ഫീസ് ഇളവും, പരിശീലന സമയത്ത് 80% ഉം അതിനുമുകളിലും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോഗ്രാം ഫീസ് 50% ഫീസ് ഇളവ് ലഭിക്കും.

സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മെന്റ്, ഡിസൈന്‍ എഞ്ചിനീയര്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ പ്രോസസ് അസോസിയേറ്റ്‌സ് തുടങ്ങിയ പോസ്റ്റുകളിലേക്ക് ജോലിക്കായി തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 1.70 മുതല്‍ 2.20 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും. ടെക്ബി ട്രൈയിനിംഗ് പ്രോഗ്രാമിന്റെ ഫീസ് രണ്ടുലക്ഷവും ടാക്‌സും ഉള്‍പ്പെടെ ആയിരിക്കും.

ആഗോള കസ്റ്റമര്‍മാര്‍ക്കായി പ്രവര്‍ത്തിക്കുന്നതിനു പുറമേ ടെക്ബീ ട്രൈയിനിംഗ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ സമയ (ഫുള്‍ ടൈം) എച്ച്‌സിഎല്‍ ജീവനക്കാരാനായി നിയമിക്കും. ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ജീവനക്കാരുടെ ക്ഷേമ പദ്ധതികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും എച്ച്‌സിഎല്‍ ടെക്‌ളോജീസ് നല്‍കും.

യോഗ്യത-

2019ലോ 2020ലോ പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്കും, അല്ലെങ്കില്‍ ഈ വര്‍ഷം പ്ലസ് ടു പഠിക്കുന്ന ഗണിതശാസ്ത്രം അല്ലെങ്കില്‍ ബിസിനസ് ഗണിതശാസ്ത്രം എന്നി വിഷയങ്ങളില്‍ 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ടെക്ബീ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. യോഗ്യതാ മാര്‍ക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് www.hcltechbee.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

ഈ യോഗ്യതയുള്ളവര്‍ക്ക് വേണ്ടി ഒരു ഓണ്‍ലൈന്‍ കരിയര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (HCL CAT) നടത്തും. ടെസ്റ്റ് പാസാകുന്നവരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കുകയും, അതിനുശേഷം എച്ച്‌സിഎല്‍ ഇഷ്യൂ ലെറ്റര്‍, ഓഫര്‍ ലെറ്റര്‍ നല്‍കും. ക്വാണ്ടിറ്റേറ്റീവ് റീസണിംഗ് (മാത്തമാറ്റിക്‌സ്), ലോജിക്കല്‍ റീസണിംഗ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചി പരിശോധിക്കുന്നതിനായി തയ്യാറാക്കിയ ഒരു ഓണ്‍ലൈന്‍ അസസ്‌മെന്റ് ടെസ്റ്റാണ് എച്ച്‌സിഎല്‍ കാറ്റ്.

അപേക്ഷിക്കേണ്ട വിധം

www.hcltechbee.com എന്ന ഔദ്യോഗിക വൈബ്‌സൈറ്റ് സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ടെക്ബീ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. പ്രോഗ്രാവുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് സെഷന്‍ ആവശ്യമുളള വിദ്യാര്‍ത്ഥികള്‍ക്ക് പ്രാദേശിക പ്രതിനിധികളുമായി ബന്ധപ്പെടാം. തിരുവനന്തപുരത്തെ ടെക്ബീ പ്രോഗ്രാമിനെക്കുറിച്ചുള്ള കൗണ്‍സിലിംഗിനും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനുമായി എച്ച്‌സിഎല്ലിന്റെ കോണ്‍ടാക്റ്റ് പേഴ്‌സണ്‍, ആത്രേയി ആണ്. 88482-74243 എന്ന നമ്പരിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ അവരുമായിബന്ധപ്പെടാം.,/p>

വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ അധിഷ്ഠിത ഉന്നത വിദ്യാഭ്യാസത്തിന്റെ പുതിയ വഴികള്‍ കൊണ്ടുവരുന്നതില്‍ എച്ച്‌സിഎല്‍ എല്ലായ്‌പ്പോഴും മുന്‍പന്തിയിലാണ്. ഈ പരിപാടിയുടെ ഭാഗമായി എച്ച്‌സിഎല്‍ പങ്കാളിത്തമുള്ള പ്രമുഖ സര്‍വകലാശാലകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ബിരുദം നേടാനും സഹായിക്കുന്നു. മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്നതിലൂടെയും ഉന്നത വിദ്യാഭ്യാസം നേടാന്‍ സഹായിക്കുന്നതിലൂടെയും ഈ പ്രോഗ്രാം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്ലസ് ടു വിദ്യാര്‍ത്ഥികളോടും ഈ പ്രോഗ്രാമില്‍ ചേര്‍ന്ന് അവരുടെ ആഗോള ഐടി കരിയര്‍ എച്ച്‌സിഎല്ലില്‍ ആരംഭിക്കണമെന്ന് എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് ശ്രീമതി ശിവശങ്കര്‍ അഭ്യര്‍ത്ഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker