എറണാകുളം: ടൈപ്പിസ്റ്റ് ജോലി എന്ന പേരില്‍ മലയാളികളെ കംബോഡിയായിലെ അന്താരാഷ്ട സെക്‌സ്ചാറ്റ് റാക്കറ്റില്‍ കുടുക്കിയതായി പരാതി.കോട്ടയം ,പത്തനംതിട്ട സ്വദേശികളായ എജന്റുമാരാണ് മലയാളികളെ തൊഴില്‍തട്ടിപ്പിനിരയാക്കിയത്.കോന്നി സ്വദേശിയായ അ്‌രുണ്‍കുമാറാണ് മൂന്ന് ലക്ഷത്തോളം രൂപവാങ്ങി ആളുകളെ കംബോഡിയായിയിലേക്ക് അയച്ചതെന്ന് തട്ടിപ്പിനിരയായ പാനായിക്കുളം മേത്തനം കാട്ടിലെപ്പറമ്ബില്‍ വീട്ടില്‍ അന്‍ഷുല്‍മോന്‍ പറഞ്ഞു.
കംബോഡിയായിലെ ചൈനീസ് കമ്ബനിയുടെ പേരിലുളള ചൂതാട്ട കേന്ദ്രത്തിന്റെ മറവിലാണ് സെക്‌സ്ചാറ്റ് നടന്നത്.ഇവിടെ കൊണ്ടുവരുന്നവരെ യുവതികളുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഐഡി ഉണ്ടാക്കി വിദേശികളോട് സെക്‌സ്ചാറ്റ് ചെയ്യാന്‍ ആവശ്യപ്പെടും.ചാറ്റ് ചെയ്ത് അവരെ വീഴ്ത്തി പണം സമ്ബാദിക്കണം. ഒരാള്‍ 30 ഡോളറെങ്കില്‍ സമ്ബാദിച്ചിരിക്കണം.
എന്നാല്‍ അന്‍ഷുല്‍ ഉള്‍പ്പെടെ ഉളളവര്‍ ഇത് എതിര്‍ത്തു.ടൈപ്പിങ്ങ് ജോലി മാത്രമെ ചെയ്യു എന്ന നിര്‍ബന്ധം പിടിച്ചതോടെ മുറിയില്‍ പൂട്ടിയിടുകയും. ഭക്ഷണവും, വെളളവും തരാതിരിക്കുകയും ചെയ്തു.വിവരം കംബോഡിയായിയിലെ ഇന്ത്യന്‍ എംബസിയെയും പോലീസിനെയും അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.പിന്നീട് രക്ഷപെട്ട് വരുകയായിരുന്നു എന്ന് അന്‍ഷുല്‍ പറയുന്നു.അന്‍ഷുലിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.