28.7 C
Kottayam
Monday, June 15, 2026

ജോലി വാഗ്ദാനം ചെയ്ത് 1.22 കോടി തട്ടി; യുവതി പിടിയില്‍

Must read

ചേര്‍ത്തല: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു (Cheating case)  നടത്തിയ കേസില്‍ യുവതി പിടിയിലായി. തിരുവനന്തപുരം സ്വദേശിനിയും ആലപ്പുഴ സ്വദേശി ഷാരോണിന്റെ ഭാര്യയുമായ ഇന്ദു ഷാരോണ്‍ (സാറ-35) നെയാണ് ചേര്‍ത്തല പൊലീസ് അറസ്റ്റ് (Cherthala Police) ചെയ്തത്. പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി ഇരുപത്തിരണ്ട് ലക്ഷം രൂപ തട്ടിപ്പു നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്.

മുന്‍ മന്ത്രിയായിരുന്ന വി.എസ്.ശിവകുമാറിന്റെ പി.എ വാസുദേവന്‍നായരുടെടെ മകളാണ് ഇന്ദുവെന്നും ഇവരുടെ ഭര്‍ത്താവ് ഷാരോണ്‍ മണ്ണഞ്ചേരിയില്‍ കൊലപാതക കേസില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ഇതിനകം 37 പരാതികളാണ് ഇവര്‍ക്കെതിരെ പൊലീസില്‍ ലഭിച്ചത്.

- Advertisement -

- Advertisement -

പണം തട്ടിപ്പില്‍ ഇടനിലക്കാരനായ ആളടക്കം പിടിയിലുണ്ടെന്നാണ് വിവരം. സംസ്ഥാനത്താകെ ഇവര്‍ തട്ടിപ്പ് നടത്തിയതായി സംശയം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരുന്നതായി ചേര്‍ത്തല പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി ഗൗതമി എഐഎഡിഎംകെ വിട്ടു;രാഷ്ട്രീയപരമായ മറ്റ് ആഗ്രഹങ്ങളില്ലെന്ന് വിശദീകരണം

ചെന്നൈ: നടി ഗൗതമി അണ്ണാ ഡിഎംകെ നിന്നും രാജിവച്ചു. ജനസേവനത്തിലും പൊതുജനക്ഷേമ പ്രവർത്തനങ്ങളിലും പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്നാണ് രാജിവച്ച ഗൗതമി പാർട്ടിയെ അറിയിച്ചു. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി...

കളിയുടെ അവസാന മിനിട്ടിൽ ജപ്പാൻ്റെ ബുള്ളറ്റ് ഹെഡർ; നെതർലൻഡ്‌സിനെ സമനിലയിൽ പിടിച്ച് ഏഷ്യൻ കരുത്തൻമാർ

ഡാലസ്: ആദ്യ പകുതിയിൽ താരതമ്യേന വിരസമായ ശേഷം രണ്ടാം പകുതിയിൽ ചൂടുപിടിച്ച മത്സരത്തിൽ നെതർലൻഡ്‌സിനെതിരേ സമനില പൊരുതിനേടി ജപ്പാൻ. രണ്ടു തവണ പിന്നിൽപ്പോയ ശേഷം തിരിച്ചടിച്ചാണ് ജപ്പാൻ സമനിലയുമായി മടങ്ങിയത്. ഇരു ടീമും...

ഹൂസ്റ്റണിൽ ജർമൻ പടയോട്ടം, ജയം 7-1ന്; തോറ്റിട്ടും തലയുയർത്തി കുഞ്ഞൻ ക്യുറാസോ

ഹൂസ്റ്റൺ: ലോകകപ്പ് അരങ്ങേറ്റത്തിൽ കനത്ത തോൽവി വഴങ്ങേണ്ടി വന്നെങ്കിലും നിറഞ്ഞ കൈയടി നേടി കുഞ്ഞൻ ദ്വീപ് രാജ്യമായ ക്യുറാസോ. ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ ജർമനിയോട് ഒന്നിനെതിരേ ഏഴു ഗോളുകൾക്ക് തോറ്റെങ്കിലും ലോകകപ്പ്...

അഞ്ചുവര്‍ഷത്തെ ഹിയറിംഗിനൊടുവിൽ വിവാഹമോചനം വേണോ എന്ന് ജഡ്ജി; ഭാര്യയെ നോക്കി പുഞ്ചിരിച്ച് ഭര്‍ത്താവ്; കോടതിമുറിയില്‍ വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ഭാര്യ

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടവും കടുത്ത പിണക്കങ്ങളും ഒടുവില്‍ വിവാഹ മോചന കേസില്‍ വിധിപറയാനിരിക്കെ കോടതിമുറിയില്‍വച്ച് ഹര്‍ജിയുടെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിന്റെ അരികിലേക്ക് ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് യുവതി. വിവാഹ മോചന...

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; വടക്കന്‍ ഇസ്രയേലില്‍ ഡ്രോണ്‍ ആക്രമണം

ബെയ്റൂത്ത്: വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ വടക്കന്‍ ഇസ്രായേലിന് നേരെ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തു. ലബനനില്‍ നിന്ന് വിക്ഷേപിച്ച മൂന്ന് ഡ്രോണുകള്‍ ഇസ്രയേലിന്റെ വടക്കന്‍ പ്രദേശങ്ങളായ ഷോമേര,...

Popular this week