എന്റെ ഭാര്യയെ അല്ലേ ഞാൻ കെട്ടിപ്പിടിക്കുന്നെ? എന്നിട്ടാ അവൾ എന്നോട് ഇങ്ങനെ പെരുമാറുന്നത്!
മലയാള സീരിയൽ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് ജിഷിൻ മോഹനും വരദയും. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകായാണ് പ്രേക്ഷകർ.ജീവിത്തിലെ ചെറുതും വലുതുമായ കാര്യങ്ങളെല്ലാം ജിഷിന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുമുണ്ട്.
ജീഷിൻ പങ്കുവെയ്ക്കുന്ന കുറിപ്പുകളെല്ലാം വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. ഇത്തവണയും അത്തരത്തിലൊരു കുറിപ്പുമായിട്ടാണ് ജിഷിൻ എത്തിയത്
ജിഷിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപമിങ്ങനെ
അവളുടെ അനിയന്റെ കല്യാണത്തിന് എടുത്ത ഫോട്ടോയാ. രണ്ടു കൂട്ടരുടെയും ഫോട്ടോഗ്രാഫറെ ഞങ്ങള് ശെരിക്കും മുതലാക്കി. ഗംഭീര ഫോട്ടോ സെഷൻ ആയിരുന്നു. ഇനീം കൊറേ ഉണ്ട്. വഴിയേ ഇടാം. ഇതിപ്പം ഫോട്ടോ കണ്ടാൽ ഞങ്ങളുടെ കല്യാണമാണോ നടന്നത് എന്ന് തോന്നിപ്പോകും. അതല്ലേലും ഞങ്ങൾ ആർട്ടിസ്റ്റുകൾ അങ്ങനെയാണ്. ക്യാമറ കണ്ടാൽ പിന്നെ ഒരു ആക്രാന്തമാ.
എന്നാലും ഞാൻ കെട്ടിപ്പിടിച്ചു പോസ് ചെയ്യുമ്പോൾ അവൾക്ക് എന്തോ ഒരു ചമ്മലോ, നാണമോ ഒക്കെ. കുറേപ്പേർ നിൽപ്പുണ്ടേ അവിടെ. അതിനെന്താ.. അല്ലേ? എന്തിനാ ഇങ്ങനെ നാണക്കേട് വിചാരിക്കുന്നെ? ആര് കണ്ടാൽ എന്താ? എന്റെ ഭാര്യയെ അല്ലേ ഞാൻ കെട്ടിപ്പിടിക്കുന്നെ? അവളുടെ അമ്മേടെ അനുവാദത്തോടു കൂടിയാ ഞാൻ അവളെ കെട്ടിയേ. എന്നിട്ടാ അവൾ എന്നോട് ഇങ്ങനെ പെരുമാറുന്നെ. ഏതായാലും സദ്യയും കഴിച്ചു കല്യാണക്കുറിയും കാണിച്ചു പോയാൽ മതി എല്ലാരും. കേട്ടല്ലോ?