Entertainment

‘ഗായത്രി സുരേഷിനൊപ്പം ഉണ്ടായിരുന്നത് ഞാനല്ല, എനിക്കും അച്ഛനും അമ്മയും ഉണ്ടെന്ന് ഓര്‍ക്കണം’; ജിഷിന്‍ പറയുന്നു

നടി ഗായത്രി സുരേഷിന്റെ വാഹനം അപകടത്തില്‍ പെട്ടപ്പോള്‍ അവര്‍ക്ക് ഒപ്പം ഉണ്ടായിരുന്നത് താന്‍ അല്ലെന്നും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും നടന്‍ ജിഷിന്‍ മോഹന്‍. ഗായത്രിക്കൊപ്പം ഉണ്ടായിരുന്നത് സീരിയില്‍ താരം ജിഷിന്‍ ആണെന്നു ചില യൂട്യൂബ് ചാനലുകള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ജിഷിന്‍ ലൈവില്‍ എത്തിയത്.

‘ആ ജിഷിന്‍ ഞാനല്ല. ഗായത്രി സുരേഷിന് ഒപ്പം ഉണ്ടായിരുന്ന സീരിയല്‍ നടന്‍ ഇവനാണ് എന്ന തലക്കെട്ടോടെ ചില വാര്‍ത്തകള്‍ കണ്ടു. ശരിക്കും മാനനഷ്ടത്തിന് കേസ് നല്‍കുകയാണ് വേണ്ടത്. പക്ഷേ അതിനൊന്നും സമയമില്ല. നിങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ച് കൊടുക്കുമ്പോള്‍ എനിക്കും അച്ഛനും അമ്മയും ഉണ്ടെന്ന് ഓര്‍ക്കണം’ ജിഷിന്‍ പറഞ്ഞു.

ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം കാക്കനാട് ഭാഗത്തു വച്ചാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ വാഹനം നിര്‍ത്താതെ പോയതോടെ ഒരു സംഘം പിന്തുടരുകയും ഗായത്രിയേയും സുഹൃത്തിനെയും നടുറോഡില്‍ തടഞ്ഞു വയ്ക്കുകയും ചെയ്തു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

https://www.facebook.com/702458218/videos/632224337937036/

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button