24.2 C
Kottayam
Saturday, June 6, 2026

കൊവിഡ് ബാധിച്ചു മരിച്ചതു വീട്ടില്‍ വെച്ചോ? എങ്കില്‍ ലിസ്റ്റില്‍ നിന്നു പുറത്ത്!

Must read

തിരുവനന്തപുരം: കൊവിഡ് ബാധിച്ചു മരിച്ചതു വീട്ടില്‍വച്ചാണെങ്കില്‍ സര്‍ക്കാരിന്റെ കൊവിഡ് മരണ ലിസ്റ്റില്‍ ഉള്‍പ്പെടുമെന്നതു വ്യാമോഹം മാത്രം. കൊവിഡ് മരണങ്ങള്‍ ഉള്‍പ്പെടുത്താനും അപ്പീല്‍ നല്‍കാനുമായി ആരോഗ്യവകുപ്പ് തയാറാക്കിയിരിക്കുന്ന വെബ്‌സൈറ്റിലാണ് കെണിയൊരുക്കി വച്ചിരിക്കുന്നത്.

സൈറ്റില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ ആശുപത്രി രേഖകള്‍ നിര്‍ബന്ധമാക്കിയതാണ് ആയിരക്കണക്കിനു പേര്‍ക്കു കുരുക്കായിരിക്കുന്നത്. ഇതുമൂലം വീട്ടില്‍ തന്നെ കഴിഞ്ഞു കൊവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കള്‍ക്കൊന്നും സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനോ അപ്പീല്‍ നല്‍കാനോ കഴിയാത്ത സ്ഥിതിയാണ്.

ആശുപത്രി രേഖകള്‍ സൈറ്റില്‍ സമര്‍പ്പിച്ചെങ്കില്‍ മാത്രം അപേക്ഷാ ഫോം സമ്മിറ്റ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് വെബ്‌സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. ആശുപത്രിയിലെ ചികിത്സാ രേഖ നിര്‍ബന്ധമാക്കിയതോടെ കോവിഡും അനുബന്ധ രോഗങ്ങളും ബാധിച്ചു വീട്ടില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാനോ അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കാനോ കഴിയാത്ത അവസ്ഥയായി. സാങ്കേതികത്വത്തില്‍ കുടുങ്ങി സാധാരണക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടവരുടെ പട്ടികയില്‍നിന്നു പുറത്താകുമെന്ന സ്ഥിതിയാണ്.

ചികിത്സ തേടിയ ആശുപത്രിയിലെ രേഖകളും തീയതിയും അടക്കമുള്ള വിവരങ്ങള്‍ നല്‍കാത്തവരുടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ പൂര്‍ത്തിയാക്കാനാകുന്നില്ലെന്നാണു പ്രധാന പരാതി. കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റും തദ്ദേശ സ്ഥാപനത്തിന്റെ മരണ സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്തിട്ടും മരിച്ചവരുടെ ആശുപത്രി രേഖകള്‍ നിര്‍ബന്ധമാക്കിയത് സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ കുറച്ചുകാണിക്കുന്നതിനുള്ള ഗൂഢശ്രമമാണെന്ന് ആരോപണമുണ്ട്.

- Advertisement -

ആശുപത്രി രേഖകള്‍ ഹാജരാകാത്തവര്‍ക്കു തദ്ദേശ സ്ഥാപനത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം പോലും ഓണ്‍ലൈന്‍ അപേക്ഷാ പോര്‍ട്ടലില്‍നിന്ന് എടുക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. ആരോഗ്യവകുപ്പിന്റെ അനാസ്ഥ മൂലം അപ്പീല്‍ അപേക്ഷ പോലും നല്‍കാനാകാതെ സാധാരണക്കാര്‍ വലയുമ്പോള്‍, ചികിത്സാരേഖ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന പതിവു മറുപടി മാത്രമാണ് ആരോഗ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്.

- Advertisement -

കൊവിഡ് ബാധിച്ചു വീട്ടില്‍ മരിച്ചവരെ സംസ്ഥാനത്തെ കോവിഡ് മരണസംഖ്യയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന ആക്ഷേപം വ്യാപകമായതോടെയാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടത്. കോവിഡ് ബാധിച്ചു വീട്ടില്‍ മരിച്ചവര്‍ക്കും ആശുപത്രിയില്‍ മരിച്ചവരുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി സാങ്കേതിക നടപടിക്രമങ്ങള്‍ ലഘൂകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രിയും അടക്കമുള്ളവര്‍ നിയമസഭയെ അറിയിച്ചത്.

കേരളത്തിലെ കോവിഡ് മരണസംഖ്യ കുറച്ചു കാണിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ഗൂഢാലോചന നടക്കുന്നതായി ആരോപിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്കു സുപ്രീംകോടതി നിര്‍ദേശ പ്രകാരം 50,000 രൂപയുടെ ഒറ്റത്തവണ ധനസഹായം നല്‍കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന (ബിപിഎല്‍) കുടുംബങ്ങള്‍ക്ക് പ്രതിമാസം 5,000 രൂപ വീതം മൂന്നു വര്‍ഷം ധനസഹായം വിതരണം ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week