2,500 രൂപയ്ക്ക് 5ജി സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാക്കാനൊരുങ്ങി ജിയോ

ന്യൂഡല്‍ഹി: 5ജി സ്മാര്‍ട്ട്ഫോണ്‍ 2,500 രൂപയ്ക്ക് ലഭ്യമാക്കാന്‍ ജിയോ പദ്ധതിയിടുന്നുവെന്ന് റിലയന്‍സുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് സൂചന. തുടക്കത്തില്‍ 5000 രൂപ നിലവാരത്തിലായിരിക്കും ഫോണ്‍ പുറത്തിറക്കുകയെങ്കിലും വിപണിയില്‍ ആവശ്യകത വര്‍ധിക്കുന്നതിനനുസരിച്ച് 2,500-3000 രൂപ നിലവാരത്തിലേയ്ക്ക് വില കുറയ്ക്കാനാണ് നീക്കം.

5ജി സ്മാര്‍ട്ട്ഫോണിന്റെ വില നിലവില്‍ 27,000 രൂപയിലാണ് ആരംഭിക്കുന്നത്. 35 കോടിയോളംവരുന്ന 2ജി ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോയുടെ നീക്കം.

അതേസമയം, ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ റിലയന്‍സ് തയ്യാറായിട്ടില്ല. ഇന്ത്യയെ ‘2ജി വിമുക്ത്’ രാജ്യമാക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 43-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News