KeralaNews

ജിജി കെ ഫിലിപ്പ് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ മന്ത്രി എം.എം മണിയുടെ മകള്‍ പ്രസിഡന്റ്

ഇടുക്കി: ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫിലെ ജിജി കെ ഫിലിപ്പ് തെരെഞ്ഞെടുക്കപ്പെട്ടു. ആര്‍ക്കും ഭൂരിപക്ഷം ഇല്ലാതിരുന്ന വാഴത്തോപ്പ്, കരുണാപുരം പഞ്ചായത്തുകളില്‍ നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് ഭരണം നേടി. 25 വര്‍ഷത്തിന് ശേഷം ചിന്നക്കനാല്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് ഉറപ്പിച്ചു. സി.പിഐഎം സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നതോടെയാണ് ചിന്നക്കനാലില്‍ നറുക്കെടുപ്പ് നടന്നത്.

വെള്ളിയാമറ്റം പഞ്ചായത്തില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പ്രതിനിധി ഇന്ദു ബിജു പ്രസിഡന്റ് ആകും. എല്‍ഡിഎഫ് പിന്തുണയോടെയാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പ്രതിനിധി തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് പ്രതിനിധികള്‍ എത്താതിരുന്നത്തോടെ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരെഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റി. നിലവില്‍ യുഡിഎഫിന് ഇരുപതും, എല്‍ഡിഎഫിന് മൂപ്പത്തിരണ്ടും പഞ്ചായത്തുകളിലാണ് ഭരണം നേടാനായത്. രാജാക്കാട് ഗ്രാമ പഞ്ചായത്തില്‍ വൈദ്യുതി മന്ത്രി എംഎം മണിയുടെ മകള്‍ സതി കുഞ്ഞുമോന്‍ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button