ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തിരുവനന്തപുരത്ത് ഡി സുരേഷ് കുമാര്‍, എറണാകുളത്ത് ഉല്ലാസ് തോമസ്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ ഡി സുരേഷ് കുമാര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പട്ടികജാതി സംവരണമുള്ള പ്രസിഡന്റു സ്ഥാനത്തേക്ക് കോണ്‍ഗ്രസിന് മത്സരിക്കാന്‍ ആളില്ലായിരുന്നു. തുടര്‍ന്ന് അവര്‍ തിരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്നു. മലയിന്‍കീഴ് ഡിവിഷനില്‍ നിന്നാണ് സുരേഷ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിന്റെ ഉല്ലാസ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു. ഒന്‍പതിന് എതിരെ 16 വോട്ടുകള്‍ക്ക് എല്‍ഡിഎഫിന്റെ അനില്‍ കുമാറിനെയാണ് യുഡിഎഫ് പരാജയപ്പെടുത്തിയത്. ട്വന്റി 20 യുടെ രണ്ട് പ്രതിനിധികളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ആവോലി ഡിവിഷനില്‍ നിന്നും വിജയിച്ച ഉല്ലാസ് തോമസിനാണ് ആദ്യ മൂന്ന് വര്‍ഷം പ്രസിഡന്റ് സ്ഥാനം. തുടര്‍ന്നുള്ള രണ്ടു വര്‍ഷം കോടനാട് ഡിവിഷനില്‍ നിന്നും വിജയിച്ച മനോജ് മൂത്തേടന് പ്രസിഡന്റ് സ്ഥാനം നല്‍കാനാണ് ആണ് കോണ്‍ഗ്രസിലെ ധാരണ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News