വര്‍ക്കലയില്‍ മദ്യലഹരിയില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ പിടിയില്‍

തിരുവനന്തപുരം: വര്‍ക്കല ഇടവയില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ പിടില്‍. മകന്‍ റസാഖിനെയാണ് അയിരൂര്‍ പോലീസ് പിടികൂടിയത്. പാറപ്പുറം പ്രദേശത്തെ ഒരു വയലില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. വയലില്‍ ഇയാളുണ്ടെന്ന് വിവരം ലഭിച്ചതൈനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി റസാഖിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മൊഴി രേഖപ്പെടുത്തിയതിനു ശേഷമേ അറസ്റ്റ് ഉണ്ടാവൂ.

അതേസമയം, മാതാവിന് ഇയാള്‍ക്കെതിരെ പരാതിയില്ല എന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്. മകനെതിരെ മൊഴി നല്‍കാന്‍ മാതാവ് തയ്യാറാവുമോ എന്നതിനനുസരിച്ചേ കേസ് മുന്നോട്ടുപോകൂ. മാതാവ് മൊഴി നല്‍കിയില്ലെങ്കില്‍ പോലീസ് സ്വമേഥയാ കേസെടുക്കും.

ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അമ്മയെ മര്‍ദ്ദിക്കുന്ന മകന്‍ റസാക്കിന്റെ ചിത്രങ്ങള്‍ സഹോദരിയാണ് ക്യാമറയില്‍ പകര്‍ത്തിയത്. സംഭവത്തിന് ശേഷം റസാഖ് ഒളിവിലായിരുന്നു.

നിലത്തിരിക്കുന്ന അമ്മയെ മകന്‍ ചവിട്ടുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മകന്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തിയെങ്കിലും റസാഖിനെ കണ്ടെത്താനായിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News